വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രതിസന്ധികളില്‍ പതറിയ ഇന്ത്യന്‍ ഓഹരിവിപണിയുടെ തിരിച്ചുവരവിനാണ് സെക്കന്‍ഡ് ഹാഫ് സാക്ഷ്യം വഹിക്കുന്നത്. എ.ഐ കുമിള പൊട്ടുമോയെന്ന ഭയം ലോകമെങ്ങുമുള്ള വിപണികളില്‍ നിക്ഷേപകരെ വലയ്ക്കുന്നുണ്ട്. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വിറ്റൊഴിയുമ്പോഴും ഇന്ത്യന്‍ വിപണിക്ക് പ്രതീക്ഷകളേറെയെന്ന് സി.എല്‍.എസ്.എ റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതമായി എ.ഐ അധിഷ്ടിതമല്ല ഇന്ത്യന്‍ ഓഹരി വിപണിയെന്നത് പ്ലസ് പോയിന്റാണ്.
മെച്ചപ്പെട്ട ലാഭക്ഷമതയും വിദേശ നിക്ഷേപ ധാരണകളും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഓഹരികളില്‍ 16% വളര്‍ച്ച ഉണ്ടാകുമെന്ന് സി.എല്‍.എസ്.എ പ്രവചിക്കുന്നു. സ്ഥിരതയാര്‍ന്ന വിപണി എറ്റേണല്‍, എന്‍എച്ച്പിസി ഓഹരികളെ ഉയര്‍ന്ന വാങ്ങല്‍ പര്യാപ്തമായ ഓഹരികളെന്ന് കമ്പനി നിര്‍ദ്ദേശിക്കുന്നു.
ഇന്ത്യന്‍ വിപണി കൂടുതല്‍ ചലനാത്മകവും ശോഭമാര്‍ന്ന ഭാവിയുള്ളതുമാണെന്നതിന് രണ്ടാംപകുതിയിലെ ഐപിഒ തരംഗവും കമ്പനികളുടെ മെച്ചപ്പെട്ട ഫലവും ചൂണ്ടിക്കാണിക്കുന്നു. അടുത്ത 12 മാസത്തിനുള്ളില്‍ 58 ശതമാനത്തോളം നേട്ടം നല്കാന്‍ സാധ്യതയുള്ള ഓഹരികളെ കമ്പനി വിലയിരുത്തുന്നുണ്ട്.
എറ്റേര്‍ണല്‍, എന്‍എച്ച്പിസി എന്നിവയ്‌ക്കൊപ്പം അപ്പോളോ ടയേഴ്‌സ്, അവന്യു സൂപ്പര്‍മാര്‍ട്ട്‌സ്, ഇന്‍ഡസ് ടവേഴ്‌സ്, ഒഎന്‍ജിസി, ഡിഎല്‍എഫ്, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ടെക് മഹീന്ദ്ര, പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, അള്‍ട്രാടെക് സിമന്റ്‌സ്, വരുണ്‍ ബിവറേജസ് ഓഹരികളാണ് ഉയര്‍ന്ന നേട്ടം കൊയ്യാവുന്നവയായി കണക്കാക്കുന്നത്.
നിലവില്‍ ഓഹരിവില 302ല്‍ നില്‍ക്കുന്ന എറ്റേണലിന്റെ ലക്ഷ്യവില 450ല്‍ നിന്ന് 483ലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു സി.എല്‍.എസ്.എ. മികച്ച വിപണി സാധ്യതകളുണ്ടെന്നതും വ്യത്യസ്തമായ വിപണന മാര്‍ഗങ്ങളും എറ്റേണലിന് ഗുണം ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് ഓഹരികളെക്കുറിച്ചുള്ള നിഗമനം-
അപ്പോളോ ടയേഴ്സ്: അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതിനാല്‍ കരുത്തുറ്റ പ്രകടനം നടത്താന്‍ കമ്പനിക്ക് സാധിക്കും. ലക്ഷ്യവില 586ല്‍ നിന്ന് 650 രൂപയിലേക്ക് ഉയര്‍ത്തി.
ഡിഎല്‍എഫ്: റിയല്‍ എസ്റ്റേറ്റ്, റെസിഡന്‍ഷ്യല്‍ ആവശ്യകത വര്‍ദ്ധിച്ചുവരുന്നതും വലിയ വേഗത്തില്‍ രാജ്യത്ത് നഗരവല്‍ക്കരണം നടക്കുന്നതും ഡിഎല്‍എഫ് ഓഹരികളെ ഹോട്ട് ഫേവറിറ്റായി നിലനിര്‍ത്തുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine