ട്രേഡിംഗ്, ഡിപോസിറ്റ്, പണം പിന്‍വലിക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നിര്‍ത്തിവെച്ച് ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം വോള്‍ഡ്. കമ്പനിയിലെ 30 ശതമാനം ജീവനക്കാരെ പരിച്ചുവിട്ട് ഒരു ദിവസത്തിനുള്ളില്‍ ആണ് വോള്‍ഡ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. ഇന്നലെ മുതല്‍ ഉപഭോക്താക്കള്‍ക്ക് വോള്‍ഡില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല.
ക്രിപ്‌റ്റോ വിപണിയിലുണ്ടായ (Cryptocurrency) തകര്‍ച്ച, ഫണ്ടിംഗിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് വോള്‍ഡിനെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് വിവരം. കഴിഞ്ഞ ജൂണ്‍ 12 മുതല്‍ 197.7 മില്യണ്‍ ഡോളറിലിധികം പണമാണ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. കമ്പനിക്കെതിരെ ഉപഭോക്താക്കള്‍ നിയമ നടപടി സ്വീകരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് സിംഗപ്പൂരില്‍ മൊറട്ടോറിയത്തിന് അപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
കോയിന്‍ബേസ് (coinbase), സിഎംടി ഡിജിറ്റല്‍, ഗുമി ക്രിപ്‌റ്റോസ് ഉള്‍പ്പടെയുള്ളവയ്ക്ക് നിക്ഷേപമുള്ള സ്ഥാപനമാണ് വോള്‍ഡ് (Vauld). മലയാളിയായ സഞ്ജു സോണി കുര്യനും ദര്‍ശന്‍ ബതീജയും ചേര്‍ന്ന് 2018ല്‍ സിംഗപൂര്‍ ആസ്ഥാനമായാണ് വോള്‍ഡ് ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍ ഡിസിഎക്‌സും ഡിപോസിറ്റ് , പിന്‍വലിക്കല്‍ സേവനങ്ങള്‍ അവസാനിപ്പിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine