തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു ദിവസം പിന്നിടിമ്പോഴും ഓഹരി വിപണിയിൽ ആവേശമടങ്ങിയിട്ടില്ല. സെന്‍സെക്‌സ് 623.33 പോയന്റ് ഉയര്‍ന്ന് 39434.72ലും നിഫ്റ്റി 187.10 പോയന്റ് നേട്ടത്തില്‍ 11844.10ലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
1984-ന് ശേഷം ഏതെങ്കിലും ഒരു പാർട്ടി തുടർച്ചയായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നത് ഇതാദ്യമായാണ്.
വിപണിയെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച ലഭിക്കുകയെന്നാൽ ആഹ്ളാദിക്കാൻ രണ്ടു കാര്യങ്ങളുണ്ട്: ഒന്ന് ഭരണമാറ്റം സംബന്ധിച്ച അനിശ്ചിതത്വം ഒഴിയും. മറ്റൊന്ന് രാഷ്ട്രീയ സുസ്ഥിരതയാണ്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്നലെ സെന്‍സെക്‌സ് 40,000 കടന്നിരുന്നു. പിന്നീട് കടുത്ത വില്പന സമ്മര്‍ദം മൂലം ഇടിവുണ്ടായെങ്കിലും വെള്ളിയാഴ്ച വിപണി വീണ്ടും കുതിച്ചു.
പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. വാഹനം, ലോഹം, ഇന്‍ഫ്ര തുടങ്ങിയവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine