Markets

ഫിനോ പേയ്‌മെന്റ് ബാങ്ക് ഐപിഒ, 560-577 രൂപ പ്രൈസ് ബാന്‍ഡ്

പ്രാരംഭ ഓഹരി വല്‍പ്പന ഓക്ടോബര്‍ 29ന് ആരംഭിക്കും

Dhanam News Desk

ഫിനോ പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പ്പനയുടെ (ഐപിഒ) പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 560-577 രൂപയാണ് വില. ഓഹരി വല്‍പ്പന ഓക്ടോബര്‍ 29ന് ആരംഭിച്ച് നവംബര്‍ രണ്ടിന് അവസാനിക്കും.

1200 കോടി രൂപയാണ് ഫിനോ പേയ്‌മെന്റ് ബാങ്ക് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 300 കോടി രൂപയുടെ പുതിയ ഓഹരികളും 15.60 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടക്കുന്നത്. കമ്പനിയുടെ 100 ശതമാനം ഓഹരികളും ഫിനോ പേടെക്കിന്റേതാണ്. നവംബര്‍ 12ന് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി.

ഭാരത് പെട്രോളിയം, ദി ബ്ലാക്ക്‌സ്‌റ്റോണ്‍ ഗ്രൂപ്പ്, ഇന്റല്‍, എല്‍ഐസി, ഐഎഫ്‌സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവര്‍ക്ക് ഫിനോയില്‍ നിക്ഷേപമുണ്ട്. പുതിയ ഓഹരികളില്‍ നിന്ന് ലഭിക്കുന്ന നിക്ഷേപം ടയര്‍ 1 മൂലധന ആവശ്യങ്ങള്‍ നിറവേറ്റാനാകും സ്ഥാപനം ഉപയോഗിക്കുക.

2020- 21 സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 1.33 ട്രില്യണ്‍ ആണ് ഫിനോയുടെ മൊത്തം ഇടപാട് മൂല്യം. ഇക്കലയളവില്‍ 434.96 ദശലക്ഷം ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 791.03 കോടി രൂപയായിരുന്നു വരുമാനം. മുന്‍വര്‍ഷത്തേക്കാള്‍ 99.63 കോടി രൂപയുടെ അധിക വരുമാനമാണ് നേടിയത്. നിലവില്‍ ഇന്ത്യയില്‍ ഉടനീളം 6.41 ലക്ഷം ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 64 ബ്രാഞ്ചുകളും 143 കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റുകളും ഫിനോ പേയ്‌മെന്റ് ബാങ്കിനുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT