Image courtesy: Canva
Markets

ഐ.പി.ഒ വിപണി ഉണരുന്നു; അടുത്ത ആഴ്ച നാല് കമ്പനികൾ, ലക്ഷ്യം ₹6,600 കോടി, ആകര്‍ഷകമായ പ്രൈസ് ബാൻഡ്

മെയിൻബോർഡ് വിഭാഗത്തിൽ രണ്ടും, എസ്എംഇ (SME), ഇൻവിറ്റ് (InvIT) വിഭാഗങ്ങളിൽ ഓരോന്നും വീതമാണുള്ളത്

Dhanam News Desk

അടുത്ത ആഴ്ച പ്രാഥമിക ഓഹരി വിപണിയില്‍ വലിയ ഉണർവാണ് പ്രതീക്ഷിക്കുന്നത്. നാല് പുതിയ ഐപിഒകൾ (Initial Public Offerings) അടുത്ത ആഴ്ച സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ഇതിൽ മെയിൻബോർഡ് വിഭാഗത്തിൽ രണ്ടും, എസ്എംഇ (SME), ഇൻവിറ്റ് (InvIT) വിഭാഗങ്ങളിൽ ഓരോന്നും വീതമാണുള്ളത്.

വരാനിരിക്കുന്ന ഐപിഒകൾ

രാജ്‌പുതാന സ്റ്റെയിൻലെസ് (Rajputana Stainless): മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 11 ന് അവസാനിക്കുന്ന ഈ ഐപിഒ 254.98 കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇതിൽ 178.73 കോടി രൂപയുടെ പുതിയ ഓഹരികളും (Fresh issue), 76.25 കോടി രൂപയുടെ ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടുന്നു. 116-122 രൂപയാണ് ഇതിന്റെ പ്രൈസ് ബാൻഡ്.

ഇന്നോവിഷൻ (Innovision): മാർച്ച് 10 മുതൽ 12 വരെയാണ് ഇതിൽ നിക്ഷേപിക്കാൻ സാധിക്കുക. 323 കോടി രൂപയുടെ ഈ ഇഷ്യൂവിൽ 255 കോടി രൂപയുടെ പുതിയ ഓഹരികളും ഉൾപ്പെടുന്നു. 521-548 രൂപയാണ് ഇതിന്റെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

രാജ്മാർഗ് ഇൻഫ്രാ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് (Raajmarg InvIT): മാർച്ച് 11 മുതൽ 13 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രിപ്‌ഷനായി ലഭ്യമാകുക. ഏകദേശം 6,000 കോടി രൂപയാണ് ഈ വലിയ ഇഷ്യൂവിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 99-100 രൂപയാണ് ഇതിന്റെ പ്രൈസ് ബാൻഡ്.

അപ്‌സിസ് ഏറോകോം (Apsis Aerocom): എസ്എംഇ വിഭാഗത്തിലുള്ള ഈ ഐപിഒ മാർച്ച് 11 ന് തുടങ്ങി മാർച്ച് 13 ന് അവസാനിക്കും. 35.77 കോടി രൂപയുടെ ഈ ഇഷ്യൂവിന് 104-110 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

പുതിയ ലിസ്റ്റിംഗുകൾ: സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് പുറമെ അടുത്ത ആഴ്ച നിരവധി കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അസെടെക് ഇ-കൊമേഴ്‌സ് (മാർച്ച് 9), സെഡിമാക് മെക്കാട്രോണിക്‌സ് (മാർച്ച് 11), എൽഫിൻ അഗ്രോ ഇന്ത്യ (മാർച്ച് 12), ശ്രീനിവാസ് പ്രധാൻ കൺസ്ട്രക്ഷൻസ് (മാർച്ച് 13) എന്നിവയുടെ ഓഹരികളാണ് ലിസ്റ്റ് ചെയ്യുന്നത്.

Four IPOs across mainboard, SME, and InvIT segments are set to open next week aiming to raise around ₹6,600 crore from the primary market.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT