Image courtesy: Canva
Markets

ഓഹരി വിപണിയിലെ വിവിധ നിക്ഷേപ തന്ത്രങ്ങൾ, മലയാളത്തില്‍ സൗജന്യ ഓണ്‍ലൈന്‍ ക്ലാസുമായി സെബി

മികച്ച മ്യൂച്വൽ ഫണ്ടുകളെ എങ്ങനെ കണ്ടെത്താം എന്ന വിഷയത്തിലുളള ക്ലാസ് സെപ്റ്റംബർ 21 ന്

Dhanam News Desk

ഓഹരി വിപണി കൃത്യമായ ദിശ കാണിക്കാത്ത ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രദ്ധാപൂർവം നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി നിക്ഷേപ ബോധവൽക്കരണ ക്ലാസുകള്‍ നടത്തുന്നു.

ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ്‌ ഓഫ് ഇന്ത്യ (SEBI) യും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (NSE) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും സംയുക്തമായി സെപ്റ്റംബർ മാസം സൗജന്യമായി മലയാളത്തിൽ ഓൺലൈൻ ആയി നടത്തുന്ന ക്ലാസുകള്‍ ഇപ്രകാരമാണ്.

സെബി സ്മാര്‍ട്ട്സ് ട്രെയിനര്‍ (SMARTs trainer) ഡോ. സനേഷ് ചോലക്കാട് നയിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 9847436385 എന്ന നമ്പറിൽ വാട്സ്ആപ് സന്ദേശം അയക്കുക.

ക്ലാസ്സ്‌ വിശദാംശങ്ങൾ:

സെപ്റ്റംബർ 14 ഞായർ രാത്രി 9:00 മണി -ഓഹരി വിപണിയിലെ വിവിധ നിക്ഷേപ തന്ത്രങ്ങൾ

സെപ്റ്റംബർ 21 രാത്രി 9:00 മണി : മ്യൂച്ചൽ ഫണ്ട് നിക്ഷേപം - കണ്ടെത്താം മികച്ച മ്യൂച്ചൽ ഫണ്ടുകളെ

സെപ്റ്റംബർ 28 ഞായർ രാത്രി 9:00 മണി - മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?

Free online class in Malayalam of SEBI on various investment strategies in the stock market.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT