ധാരാളം മള്‍ട്ടി ബാഗ്ഗര്‍ ഓഹരികള്‍ ചേര്‍ക്കപ്പെട്ട വര്‍ഷമായിരുന്നു ഇത്. 2022 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ 190 - ലധികം മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍ ആണ് ലിസ്റ്റില്‍ കയറിക്കൂടിയതെന്നു കണക്കുകള്‍ പറയുന്നു. ഈ മള്‍ട്ടി ബാഗ്ഗര്‍ ഓഹരികളില്‍ ഒരു ഡിജിറ്റല്‍ കമ്പനി കൂടി കയറിക്കൂടിയിട്ടുണ്ട്. വെറും പ്രവേശനമായിരുന്നില്ല അത്. അത് ഓഹരി വിപണിയിലെ ഒരു മികച്ച കുതിച്ചു ചാട്ടം കൂടി ഈ ഓഹരി കരസ്ഥമാക്കിയിട്ടുണ്ട്. നാല് രൂപയില്‍ നിന്നും 102 രൂപ വരെയാണ് ഈ ഓഹരി ഉയര്‍ന്നത് (99.9 രൂപ - ഏപ്രില്‍ 4ന്). അതും ഒരു വര്‍ഷക്കാലഘട്ടം കൊണ്ട്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ബ്രൈറ്റ്കോം ഗ്രൂപ്പ് ഓഹരികള്‍ ആണ് ഈ 190 മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഐടി ഓഹരികളില്‍ ഒന്ന്. ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് കഴിഞ്ഞ 5 ട്രേഡ് സെഷനുകളായി അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തിയിരുന്നു. നിലവില്‍ നൂറു രൂപയോടടുത്താണ് ഇത് ട്രേഡിംഗ് തുടരുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ, ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഏകദേശം 65 രൂപയില്‍ നിന്ന് 102 രൂപയായി ഉയര്‍ന്നു, ഏകദേശം 55 ശതമാനത്തോളം ഉയര്‍ച്ച വരും ഇത്. കഴിഞ്ഞ 6 മാസങ്ങളില്‍, ഈ ഡിജിറ്റല്‍ സ്റ്റോക്ക് ഏകദേശം 38.50 രൂപയില്‍ നിന്നുമാണ് ഇപ്പോഴുള്ള 102 ലേക്ക് ഉയര്‍ന്നത്. ഈ കാലയളവില്‍ 165 ശതമാനം ആണ് ഉയര്‍ച്ച.
കഴിഞ്ഞ ഒരു വര്‍ഷം പരിശോധിച്ചാല്‍ ഈ സ്റ്റോക്ക് 3.94 രൂപയില്‍ നിന്നും 102.40 ലെവലിലേക്ക് ഉയര്‍ന്നതായി കാണാം. എന്നാല്‍ പുതുവര്‍ഷത്തിലെ പ്രകടനം നോക്കിയാല്‍ വര്‍ഷാ വര്‍ഷമുള്ള റിട്ടേണ്‍ ശരിയായ ദിശയിലല്ല എന്നു വിലയിരുത്തേണ്ടി വരും. എന്നിരുന്നാലും പെന്നി സ്‌റ്റോക്കുകള്‍ക്കിടയില്‍ 2500 ശതമാനം ഉയര്‍ന്ന സ്‌റ്റോക്കായി ഇതിനെ പരിഗണിക്കാം.
ഒരു നിക്ഷേപകന്‍ ഒരു മാസം മുമ്പ് ഒരു ലക്ഷം രൂപ ഈ സ്റ്റോക്കില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍, ഇന്ന് അതിന്റെ ഒരു ലക്ഷം രൂപ 1.55 ലക്ഷമായി മാറുമായിരുന്നു. അതുപോലെ, 6 മാസം മുമ്പ് നിക്ഷേപിച്ചിരുന്നെങ്കില്‍, ആ ഒരു ലക്ഷം രൂപ ഇന്ന് 2.65 ലക്ഷമായി മാറുമായിരുന്നു. ഇനി മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു നിക്ഷേപകന്‍ ഒരു വര്‍ഷം മുമ്പ് ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കില്‍ 1 ലക്ഷം രൂപ നിക്ഷേപിക്കുകയും ആ ഒരു ലക്ഷം ഇന്ന് 26 ലക്ഷമായി മാറുമായിരുന്നു.
(ഓഹരിയുടെ പ്രകടനം വിലയിരുത്തൽ റിപ്പോർട്ട് മാത്രമാണ്. ഇതൊരു ധനം ഓഹരി നിർദേശമല്ല)
Read DhanamOnline in English
Subscribe to Dhanam Magazine