Markets

ഗോള്‍ഡ് ബോണ്ട്: നിക്ഷേപിക്കാം ഇന്നുകൂടി

ഗ്രാമിന് വില 5,611 രൂപ

Dhanam News Desk

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ നടപ്പ് സാമ്പത്തികവര്‍ഷത്തെ നാലാംപതിപ്പിലേക്ക് നിക്ഷേപിക്കാന്‍ ഇന്നുകൂടി അവസരം. ഗ്രാമിന് 5,611 രൂപയാണ് വില. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും പണമടയ്ക്കുന്നവര്‍ക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ടുണ്ട്. ഇവര്‍ 5,561 രൂപ അടച്ചാല്‍ മതി.

സ്വര്‍ണക്കടപ്പത്രം

സ്വര്‍ണവിലയുടെ മൂല്യമുള്ള സര്‍ക്കാര്‍ കടപ്പത്രങ്ങളാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. കേന്ദ്രസര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നതായതിനാല്‍ ഇവ സുരക്ഷിതമാണ്. നിക്ഷേപകന്‍ പണമടച്ച് ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങണം. മെച്യൂരിറ്റി കാലയളവ് കഴിയുമ്പോള്‍ പലിശസഹിതം നിക്ഷേപം തിരികെ ലഭിക്കും.

വാങ്ങാം 4കിലോ വരെ

ഇന്ത്യന്‍ പൗരന്മാര്‍ക്കും അവിഭക്ത ഹിന്ദു കുടുംങ്ങള്‍ക്കും സാമ്പത്തികവര്‍ഷം പരമാവധി നാല് കിലോഗ്രാം വരെ സ്വര്‍ണ ബോണ്ട് വാങ്ങാം. ട്രസ്റ്റുകള്‍ക്കും സമാനസ്ഥാപനങ്ങള്‍ക്കും 20 കിലോവരെ വാങ്ങാം. എട്ടുവര്‍ഷമാണ് സ്വര്‍ണബോണ്ടിന്റെ കാലാവധി. അഞ്ചുവര്‍ഷത്തിന് ശേഷം നിബന്ധനകളോടെ വിറ്റഴിക്കാം. 2.5 ശതമാനമാണ് പലിശ വാഗ്ദാനം. പലിശയ്ക്ക് സ്രോതസില്‍ നിന്നുള്ള നികുതി (ടി.ഡി.എസ്) ബാധകമല്ലെന്ന നേട്ടവുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT