Markets

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്

Dhanam News Desk

കഴിഞ്ഞ രണ്ടരമാസത്തിലെ ഏറ്റവും ഇടിവിലേക്ക് പോയ സ്വര്‍ണവില വീണ്ടും മുകളിലേക്ക്. സെപ്റ്റംബര്‍ 24ന് പവന് 36720 രൂപയായിരുന്നു ഇന്നത് 37360 രൂപയായി. ഇന്ന് മാത്രം പവന് 160 രൂപ വര്‍ധിച്ചു.  ഇന്നലെയും സ്വര്‍ണ വില 400 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 4670 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ പവന് 40000 രൂപയിലേക്കെത്തിയ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്  കേരളത്തില്‍ ഈ മാസം സ്വര്‍ണ വിലയില്‍ കുറവുണ്ടായിരുന്നു. സെപ്റ്റംബര്‍ പകുതിയോടെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 15, 16 തീയതികളിലെ പവന് 38160 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. സെപ്റ്റംബര്‍ 21നും ഇതേ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു.

ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണ്ണം, വെള്ളി വില ഇടിഞ്ഞു. എംസിഎക്സില്‍ ഡിസംബറിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.5 ശതമാനം ഇടിഞ്ഞ് 50,386 രൂപയി രേഖപ്പെടുത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 2 ശതമാനം ഇടിഞ്ഞ് 61,267 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 1% അഥവാ 500 രൂപ ഉയര്‍ന്നപ്പോള്‍ വെള്ളി കിലോയ്ക്ക് 1,900 രൂപ ഉയര്‍ന്നു. ഓഗസ്റ്റ് 7 ന് റെക്കോര്‍ഡ് ഉയര്‍ന്ന വിലയായ 56,200 രൂപ വരെ എത്തി സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു.

രാജ്യാന്തരവിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. സ്പോട്ട് സ്വര്‍ണ വില 0.1 ശതമാനം ഇടിഞ്ഞ് 1,896.03 ഡോളറിലെത്തി. വെള്ളി വില ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 24.22 ഡോളറിലെത്തി. പ്ലാറ്റിനം 0.1 ശതമാനം ഇടിഞ്ഞ് 883.25 ഡോളറായി. പല്ലേഡിയം 0.5 ശതമാനം ഉയര്‍ന്ന് 2,319.59 ഡോളറിലും എത്തി. ഡോളര്‍ സൂചിക 93.817 ആണ്. യുഎസ് ഡോളറിന്റെ തിരിച്ചുവരവ് കഴിഞ്ഞയാഴ്ച സ്വര്‍ണ വിലയിലെ ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT