Image by Canva 
Markets

വില്‍പ്പനയിലും, ആദായത്തിലും മികച്ച വളര്‍ച്ച, ഈ സിമന്റ് ഓഹരി ഉയരുമോ?

സിമന്റ് വിലയിടിവ് മാറി തിരിച്ചുകയറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

Dhanam News Desk

അദാനി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ സിമന്റ് കമ്പനിയായ എ.സി.സി (ACC Ltd) 2023-24ല്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ട സാഹചര്യത്തില്‍ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. കൂടാതെ വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനം കൂടുതല്‍ കേന്ദ്രങ്ങളില്‍ നടപ്പാക്കുന്നത് ചെലവ് മിതപ്പെടുത്താന്‍ സഹായിക്കും.

1. 2023-24ല്‍ സിമന്റ്, ക്ലിങ്കര്‍ വില്‍പ്പന 20.3 ശതമാനം വര്‍ധിച്ച് 36.9 ദശലക്ഷം ടണ്ണായി. ചൂളയിലെ ഇന്ധന ചെലവ് 30 ശതമാനം കുറക്കാന്‍ സാധിച്ചു.

2. വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനം വിവിധ ഉത്പാദന കേന്ദ്രങ്ങളില്‍ നടപ്പാക്കുകയാണ്. ഇതുവഴി ഊര്‍ജ ചെലവ് കുറക്കാന്‍ സാധിക്കും. അമേതയില്‍ 16.3 മെഗാവാട്ട് കമ്മീഷന്‍ ചെയ്തു. ചന്ദയില്‍ 18 മെഗാവാട്ട്, വാടിയില്‍ 21.5 മെഗാവാട്ട് 2024-25 രണ്ടാം പാദത്തില്‍ കമ്മീഷന്‍ ചെയ്യും.

3.മാതൃ കമ്പനിയായ അംബുജ സിമന്റ്, സഹോദര സ്ഥാപനമായ സംഘി സിമന്റ് എന്നിവരുമായി മാസ്റ്റര്‍ സപ്ലൈ കരാറുകള്‍ ഒപ്പുവെച്ചത് വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കും.

4. 2023-24 ല്‍ വരുമാനത്തില്‍ 12.23 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ആദായം 137 ശതമാനം വര്‍ധിച്ചു -3062 കോടി രൂപ.

5. കേന്ദ്ര ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും, ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മാണത്തിന് പ്രോത്സാഹനം നല്‍കുന്നത് കൊണ്ട് സിമന്റ് വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

6. കമ്പനിയുടെ ശക്തമായ ബാലന്‍സ് ഷീറ്റ് -4700 കോടി രൂപ, ഓഹരിയില്‍ നിന്നുള്ള ആദായം 14-15 ശതമാനം നല്‍കാന്‍ സാധിക്കുന്നതും ഈ ഓഹരിയെ ആകര്‍ഷകമാക്കുന്നു. ജീവനക്കാരുടെ ചെലവ് 23 ശതമാനം കുറഞ്ഞു, കൂടാതെ മറ്റു ചില ചെലവുകളും കുറക്കാന്‍ സാധിച്ചു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 3272 രൂപ

നിലവില്‍ 2542 രൂപ.

Stock Recommendation by ICICI Securities.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT