Markets

വേദാന്ത-ഹിന്ദുസ്ഥാന്‍ സിങ്ക് ഇടപാടിനെ കേന്ദ്രം എതിര്‍ക്കും

ഹിന്ദുസ്ഥാന്‍ സിങ്കില്‍ 30 ശതമാനത്തോളം ഓഹരി വിഹിതമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഓഹരി വില്‍പ്പന ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ നീക്കം

Dhanam News Desk

വേദാന്തയുടെ സിങ്ക് ബിസിനസ് ആസ്തികള്‍ ഹിന്ദുസ്ഥാന്‍ സിങ്ക് വാങ്ങുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. 2.98 ശതകോടി ഡോളറിനാണ് വേദാന്തയുടെ ആസ്തികള്‍ ഹിന്ദുസ്ഥാന്‍ സിങ്ക് വാങ്ങുന്നത്. മാതൃസ്ഥാപനമായ വേദാന്തയ്ക്ക് 65 ശതമാനം ഓഹരി വിഹിതമാണ് ഹിന്ദുസ്ഥാന്‍ സിങ്കില്‍ ഉള്ളത്.

30 ശതമാനത്തോളം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. ഹിന്ദുസ്ഥാന്‍ സിങ്കിലെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍ക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഈ സാഹചര്യത്തില്‍ വലിയ ഇടപാടുകള്‍ കമ്പനിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കേന്ദ്രം ഇടപാടിനെ എതിര്‍ക്കുന്നതെന്നാണ് വിവരം.

വേദാന്തയ്ക്ക് കീഴിലുള്ള മൗറീഷ്യസിലെ ടിഎച്ച്എല്‍ സിങ്ക് ഘട്ടംഘട്ടമായി ഏറ്റെടുക്കാന്‍ കഴിഞ്ഞ മാസമാണ് എച്ചഎസ്എല്‍ തീരുമാനിച്ചത്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക കടം വീട്ടാനാണ് വേദാന്ത ഉപയോഗിക്കുക. വേദാന്ത പുറത്തിറക്കിയ 470 കോടി ഡോളര്‍ ബോണ്ടുകളുടെ കാലവധി അടുത്ത 3-4 വര്‍ഷം കൊണ്ട് അവസാനിക്കുകയാണ്. നിലവില്‍ 0.86 ശതമാനം ഇടിഞ്ഞ് 335.55 രൂപയിലാണ് (10.40 AM) ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരികളുടെ വ്യാപാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT