Markets

ആഗോള ഓഹരി വിപണികളില്‍ 50 ശതമാനത്തിലധികം ഇടിവ് പ്രതീക്ഷിക്കാമെന്ന് എലിയട്ട് മാനേജ്‌മെന്റ്

Dhanam News Desk

ലോകം 1930 നു ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ആഗോള ഓഹരികളില്‍ 50 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്ന് ശതകോടീശ്വരനും അമേരിക്കന്‍ ആക്റ്റിവിസ്റ്റ് ഇന്‍വെസ്റ്ററുമായ പോള്‍ സിംഗേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള എലിയട്ട് മാനേജ്‌മെന്റ പറയുന്നു.

ക്ലെയന്റുകള്‍ക്കയച്ച കത്തിലാണ് എലിയട്ട് ഇത് സൂചിപ്പിച്ചിരിക്കുന്നത്. 40.4 ബില്യണ്‍ ആസ്തി കൈകാര്യം ചെയ്യുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്ജ് ഫണ്ട് സ്ഥാപനമായ എലിയട്ടിന്റെ കാഴ്പ്പാടുകളും വിലയിരുത്തലുകളും നിക്ഷേപകര്‍ സശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലുണ്ടായ കുത്തനെയുള്ള ഇടിവ് വര്‍ഷങ്ങളായി തുടര്‍ച്ചയായി പോസിറ്റീവ് റിട്ടേണ്‍ നല്‍കിയിരുന്ന ആഗോള ഓഹരികള്‍, ബോണ്ടുകള്‍, റിയല്‍ എന്നിവയില്‍ പ്രതിഫലിക്കുമെന്നാണ് എ ലിയട്ടിന്റെ കത്തിനെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിന്ന് 50 ശതമാനത്തിലധികം വീഴ്ചയാണ് പ്രവചിക്കുന്നത്. യുഎസ് എസ് & പി ഓഹരി വിപണി സൂചികകള്‍ കഴിഞ്ഞ നാലാഴ്ചയ്ക്കിടയില്‍ 36 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ മാര്‍ച്ച്23 മുതല്‍ അത് തിരിച്ച് കയറി 31 ശതമാനമായി. ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 16 ശതമാനം ഇടിവിലെത്തി നില്‍ക്കുന്നുവെന്ന് എലിയട്ട് നിക്ഷേപകരോട് പറയുന്നു.ഇലിയട്ടിന്റെ പോര്‍ട്ട് ഫോളിയോ മാനേജര്‍മാര്‍ അടുത്തിടെ കുറച്ച് ഓഹരികളും ബോണ്ടുകളും വാങ്ങിയിരുന്നു. എന്നാല്‍ ഇത് മാര്‍ക്കറ്റ് തിരിച്ചു കയറുമെന്നതിന്റെ സൂചനയല്ലെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT