പ്രതീകാത്മക ചിത്രം Image courtesy: Canva
Markets

ഒരു ഓഹരിയിൽ ₹270 വരെ ലാഭവിഹിതം കിട്ടും; ഈയാഴ്ച വമ്പൻ ഡിവിഡന്റ് നൽകുന്ന 21 ഓ​ഹരികൾ

ബോഷ്, ദിശ ഇന്ത്യ, മാരുതി സുസൂക്കി തുടങ്ങിയ 3 ഓഹരികൾ 100 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് നൽകുന്നു

Dhanam News Desk

ഓഗസ്റ്റ് 3 മുതൽ 7 വരെയുള്ള വ്യാപാര ആഴ്ചയിൽ 95-ലധികം ലിസ്റ്റഡ് കമ്പനികളാണ് ഡിവിഡന്റ് വിതരണം ചെയ്യുന്നത്. ഇതിൽ ബോഷ് 270 രൂപയും ദിശ ഇന്ത്യ 200 രൂപയും മാരുതി സുസൂക്കി 140 രൂപ വീതവും ഫൈനൽ ഡിവിഡന്റ് ആയി നൽകുന്നുണ്ട്. 10 രൂപയ്ക്ക് മുകളിൽ പ്രതിയോഹരി ഡിവിഡന്റ് നൽകുന്നത് 21 കമ്പനികളാണ്.

ആകർഷകമായ നിലവാരത്തിൽ ഡിവിഡന്റ് (ലാഭവിഹിതം) പ്രഖ്യാപിച്ചിട്ടുള്ള ഏതാനും പ്രമുഖ ലി​സ്റ്റഡ് കമ്പനികളുടെ എക്സ്-ഡിവിഡന്റ് തീയതി (Ex-dividend date) ഈ വ്യാപാര ആഴ്ചയിൽ (ഓ​ഗ​സ്റ്റ് 3-7) കടന്നുവരികയാണ്. നിശ്ചിത തീയതിക്ക് മുൻപ് ഓഹരികൾ വാങ്ങുന്നവർക്കോ റെക്കോഡ് തീയതിയിൽ ഓഹരികൾ കൈവശമുള്ളവർക്കോ ഈ ഡിവിഡന്റിന് അർഹതയുണ്ടാകുക. പോർട്ട്ഫോളിയോയിൽ നിന്നും ഒരു അധികവരുമാനം നേടണമെന്ന് ആഗ്രഹിക്കുന്നവർക്ക് മുടങ്ങാതെ ഡിവിഡന്റ് ലഭിക്കുന്ന ഓഹരികൾ പ്രയോജനപ്പെടും.

ഈ ആഴ്ചയിൽ മൊത്തം 95-ലധികം ​കമ്പനികളാണ് നിക്ഷേപകർക്ക് ഡിവിഡന്റ് വിതരണം ചെയ്യുന്നത്. ഇതിൽ 3 കമ്പനികളാകട്ടെ പ്രതിയോഹരി ലാഭവിഹിതമായി 100 രൂപയിലധികമുള്ള തുകയാണ് നൽകുന്നത്. ഈയാഴ്ചയിൽ 10 രൂപയിലധികം പ്രതിയോ​ഹരി ഡിവിഡന്റ് നൽകുന്ന 21 ഓഹരികളുടെ വിശദാംശങ്ങൾ നോക്കാം.

ഡിവിഡന്റ് - 100 രൂപയിലധികമുള്ള ഓഹരികൾ

  • ബോഷ്: ജർമ്മൻ ബഹുരാഷ്ട്ര എൻജിനീയറിങ് & ടെക്നോളജി കമ്പനിയായ ബോഷ് (BSE: 500530, NSE: BOSCHLTD) ഫൈനൽ ഡിവിഡന്റ് ഇനത്തിൽ പ്രതിയോഹരി 270 രൂപ വീതമാണ് നിക്ഷേപകർക്ക് നൽകാൻ പോകുന്നത്. ഇതിനുള്ള റെക്കോഡ് തീയതി ഓ​ഗ​സ്റ്റ് 4 ആണ്. താരതമ്യേന ഉയർന്ന നിലയിൽ എല്ലാ വർഷവും മികച്ച പ്രതിയോഹരി ഡിവിഡന്റ് കൈമാറുന്ന ഓഹരിയുമാണിത്.

  • ദിശ ഇന്ത്യ: വിവിധതരം വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന പ്രമുഖ സ്മോൾ ക്യാപ് കമ്പനിയാണ് ദിശ ഇന്ത്യ ലിമിറ്റഡ് (BSE: 500068, NSE: DISAQ). ഫൈനൽ ഡിവി‍ഡന്റ് ആയി ഓഹരിയൊന്നിന് 200 രൂപ വീതമാണ് നിക്ഷേപകർക്ക് കൈമാറാൻ പോകുന്നത്. ഇതിന്റെ ഭാ​ഗമായുള്ള റെക്കോഡ് തീയതി ഓ​ഗ​സ്റ്റ് 5 ആണ്. സമീപകാലത്ത് ദിശ ഇന്ത്യയുടെ ഡിവിഡന്റ് തുകയിൽ ക്രമാനു​ഗത വർധന പ്രകടനമാണ്.

  • മാരുതി സുസൂക്കി: രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിർമാതാക്കളാണ് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് (BSE: 532500, NSE: MARUTI). ഫൈനൽ ഡിവി‍ഡന്റ് ഇനത്തിൽ പ്രതിയോഹരി 140 രൂപ വീതമാണ് നിക്ഷേപകർക്ക് നൽകാൻ പോകുന്നത്. ഇതിനുള്ള റെക്കോ‍‍‍ഡ് തീയതി ഓ​ഗ​സ്റ്റ് 7 ആണ്. സമീപകാലത്ത് പ്രതിയോഹരി ഡിവി‍ഡ‍ന്റ് തുകയിൽ വളർച്ച പ്രകടമാണ്.

ഡിവിഡന്റ്: 50 മുതൽ 100 രൂപ വരെ നൽകുന്ന ഓഹരികൾ

  • ബേയർ ക്രോപ്സയൻസ് (Bayer Cropscience Ltd) — പ്രതിയോഹരി 60 രൂപ വീതം ഫൈനൽ ഡിവിഡന്റ് നൽകുന്നു. ഇതിനുള്ള റെക്കോഡ് ഓ​ഗ​സ്റ്റ് 5 ആണ്. ഒരു സാമ്പത്തിക വർഷത്തിനിടെ ഒന്നിലധികം തവണ ഡിവി‍ഡന്റ് നൽകുന്ന ഓഹരിയുമാണിത്.

  • ലുമാക്സ് ഇൻഡസ്ട്രീസ് (Lumax Industries Ltd) — ഓഹരിയൊന്നിന് 55 രൂപ വീതം ഫൈനൽ ഡിവിഡന്റ് നൽകുന്നു. ഇതിനുള്ള റെക്കോഡ് ഓ​ഗ​സ്റ്റ് 6 ആണ്.

  • ചെന്നൈ പെട്രോളിയം (Chennai Petroleum Corporation Ltd) — പ്രതിയോഹരി 54 രൂപ വീതം ഫൈനൽ ഡിവിഡന്റ് നൽകുന്നു. ഇതിനുള്ള റെക്കോഡ് ഓ​ഗ​സ്റ്റ് 7 ആണ്.

ഡിവിഡന്റ്: 10 മുതൽ 50 രൂപ വരെ നൽകുന്ന ഓഹരികൾ

  • ഐ.സി.ഐ.സി.ഐ ബാങ്ക് — 12 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 3-ന് റെക്കോഡ് തീയതി

  • ലക്ഷ്മി എൻജിനീയറിങ് & വെയർഹൗസിങ് — 10 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 3-ന് റെക്കോഡ് തീയതി

  • ടി.സി.പി.എൽ പാക്കേജിങ് — 25 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 4-ന് റെക്കോഡ് തീയതി

  • അജന്ത ഫാർമ — 32 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 5-ന് റെക്കോഡ് തീയതി

  • ഹ്യുണ്ടായ് മോട്ടോ‌ർ ഇന്ത്യ — 21 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 5-ന് റെക്കോഡ് തീയതി

  • ​ഗാന്ധി സ്പെഷ്യൽ ടൂബ്സ് — 15 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 5-ന് റെക്കോഡ് തീയതി

  • ​ഗുഡീയർ ഇന്ത്യ — 26.50 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 5-ന് റെക്കോഡ് തീയതി

  • ഓട്ടോമോട്ടീവ് ആക്സിൽസ് — 32 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 5-ന് റെക്കോഡ് തീയതി

  • ടേ​സ്റ്റി ബൈറ്റ് ഈറ്റബിൾസ് — 10 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 6-ന് റെക്കോഡ് തീയതി

  • റാണെ ഹോൾഡിം​ഗ്സ് — 47 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 6-ന് റെക്കോഡ് തീയതി

  • ജാഷ് ​ഗേജിം​ഗ് ടെക്നോളജീസ് — 10 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 7-ന് റെക്കോഡ് തീയതി

  • അവന്തി ഫീഡ്സ് — 10 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 7-ന് റെക്കോഡ് തീയതി

  • വീനസ് റെമഡീസ് — 10 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 7-ന് റെക്കോഡ് തീയതി

  • യുണൈറ്റഡ് ബ്രുവറീസ് — 10 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 7-ന് റെക്കോഡ് തീയതി

  • പി.ഐ ഇൻഡസ്ട്രീസ് — 10 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 7-ന് റെക്കോഡ് തീയതി

  • ​ഗ്രാസിം ഇൻഡസ്ട്രീസ് — 10 രൂപ ഡിവിഡന്റ് — ഓ​ഗസ്റ്റ് 7-ന് റെക്കോഡ് തീയതി

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT