ഇന്ത്യന്‍ ഓഹരി വിപണി ബുള്‍ തരംഗത്തിന്റെ മധ്യത്തിലാണും ഈ പ്രവണത ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും പ്രമുഖ ഇന്ത്യന്‍ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണമുള്ള രാകേഷ് ജുന്‍ജുന്‍വാല, ഇന്ത്യന്‍ ഓഹരി വിപണിയിലെ ബുള്‍ തരംഗം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ പലതാണ്. രാജ്യത്തിന് മുന്നിലെ വളര്‍ച്ചാ സാധ്യതയും രാഷ്ട്രീയ സ്ഥിരതയും ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
രാജ്യം 7-10 ശതമാനം വളര്‍ച്ച നേടുമ്പോള്‍ മികച്ച നേട്ടം തന്നെ വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ലഭിക്കുമെന്ന് ജുന്‍ജുന്‍വാല അഭിപ്രായപ്പെടുന്നു.
കോവിഡ് മഹാമാരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളും ഗുണകരമായി ഭവിക്കുന്ന മേഖലകളില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് ജുന്‍ജുന്‍വാല പറയുന്നത്. ബാങ്കുകള്‍ മുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗം വരെയുള്ള കമ്പനികളില്‍ ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുണ്ട്. എല്ലാ ഇന്ത്യക്കാര്‍ക്കും വീടും ശുദ്ധജലവും ഉറപ്പാക്കുക എന്ന കേന്ദനയം ഗുണകരമാകുന്ന മേഖലയിലും കമ്പനികളിലും നേട്ട സാധ്യതയുണ്ടെന്ന സൂചനയാണ് ജുന്‍ജുന്‍വാല നല്‍കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine