Markets

ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം?

Dhanam News Desk
ഡോ. ജുബൈര്‍ ടി.
1. നിങ്ങള്‍ സ്ഥിരമായി വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍

നിത്യ ജീവിതത്തില്‍ നിങ്ങള്‍ സ്ഥിരമായി വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ ലഭ്യമാണെങ്കില്‍ നിക്ഷേപത്തിനായി പരിഗണിക്കാം.

2. വ്യവസായ മേഖലയുടെ ഭാവി സാധ്യതകള്‍

വാങ്ങാനുദേശിക്കുന്ന കമ്പനി ഉള്‍പ്പെടുന്ന വ്യവസായ മേഖല അടുത്ത പത്ത് വര്‍ഷത്തേക്ക് വളര്‍ച്ചാ സാധ്യതയുള്ളതാണെന്ന് ഉറപ്പാക്കുക. ഉദാഹരണമായി ഒരു ബാറ്ററി കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതിന് മുമ്പ് ബാറ്ററികളുടെ ഭാവി വിപണന സാധ്യതകള്‍ പരിശോധിക്കുക.

3. പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം

പ്രൊമോട്ടര്‍മാര്‍ക്ക് അന്‍പത് ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ തെരഞ്ഞെടുക്കാം. കൂടാതെ പ്രൊമോട്ടര്‍മാരുടെ പ്രവര്‍ത്തന പരിചയവും കാര്യപ്രാപ്തി
യും വിലയിരുത്തുന്നത് നന്നായിരിക്കും.

4. ലാഭക്ഷമത

കമ്പനിയുടെ തൊട്ടു മുമ്പുള്ള കുറച്ച് വര്‍ഷങ്ങളിലെ വില്‍പ്പനയും ലാഭക്ഷമതയും പരിശോധിക്കുക. സ്ഥിരമായി ലാഭം നേടുന്നതും ലാഭക്ഷമത വര്‍ധിച്ച് വരുന്നതുമായ കമ്പനികള്‍ തെരഞ്ഞെടുക്കുക.

5. ലാഭവിഹിതം നല്‍കല്‍

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മൂലധന വളര്‍ച്ചയോടൊപ്പം ലാഭവിഹിതവും ലക്ഷ്യം വെക്കാം. ഇതിനായി കമ്പനിയുടെ മുന്‍കാല ഡിവിഡന്‍ഡ് യീല്‍ഡ്, ഡിവിഡന്‍ഡ് പേ ഔട്ട്
റേഷ്യോകള്‍ പരിശോധിക്കുക.

6. വില സ്ഥിരത

അസ്വാഭാവികമായ വ്യതിയാനങ്ങളില്ലാത്തതും വില വര്‍ദ്ധിച്ച് വരുന്നതുമായ ഓഹരികള്‍ തെരഞ്ഞെടുക്കുക.

7. കട ബാധ്യതകള്‍

ദീര്‍ഘകാല കടം കുറവുള്ള (Long term debt equity ratio : Below 0.5) കമ്പനികള്‍ തെരഞ്ഞെടുക്കുക.

8. ഓഹരി-വരുമാന അനുപാതം

കമ്പനിയുടെ കുറച്ച് വര്‍ഷങ്ങളിലെ ഓഹരി-വരുമാന അനുപാതം പരിശോധിച്ച് മികച്ചതാണെന്ന് ഉറപ്പ് വരുത്തുക.

9. വില-വരുമാന അനുപാതം

കമ്പനിയുടെ വില-വരുമാന അനുപാതം കമ്പനി ഉള്‍പ്പെടുന്ന വ്യവസായ മേഖലയുടെ റേഷ്യോയുമായി ഒത്തു പോകുന്നതോ ഉയര്‍ന്നതോ ആണെന്ന് ഉറപ്പാക്കുക.

10. വൈവിധ്യവല്‍ക്കരണവും സാങ്കേതിക വിദ്യയും

കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ സാങ്കേതികമായി മികച്ചതാണെന്നും ഉല്‍പ്പന്ന നിരയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട് എന്നും ഉറപ്പാക്കുക.

വാല്‍ക്കഷ്ണം:
  • വിശകലനം നടത്തി മികച്ചതെന്ന് കണ്ടെത്തുന്ന ഓഹരികള്‍ നിരീക്ഷണത്തില്‍ വെക്കുക. വിപണിയില്‍ ഇടിവുണ്ടായി വില കുറയുമ്പോള്‍ നിക്ഷേപിക്കുക
  • കമ്പനിയുടെ ലാഭക്ഷമത, പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം, വിവിധ ഫിനാന്‍ഷ്യല്‍ റേഷ്യോകള്‍ എന്നിവക്കായി ധനകാര്യ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. സ്റ്റോക്ക് ബ്രോക്കര്‍മാരുമായി ബന്ധപ്പെടുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT