Markets

ഓഹരി വിപണിയെകുറിച്ചുള്ള ഇന്ത്യന്‍ ചേംബര്‍ വെബിനാര്‍ ഇന്ന്, സി ജെ ജോര്‍ജ് മുഖ്യപ്രഭാഷകന്‍

ഓഹരി വിപണിയെക്കുറിച്ചുളള വെബിനാര്‍ ഇന്ന് വൈകീട്ട് നാല് മണിക്ക്

Dhanam News Desk

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഐസിസിഐ വെബിനാറില്‍ ജിയോജിത് സെക്യൂരിറ്റീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സിജെ ജോര്‍ജ്.

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഐസിസിഐ) സംഘടിപ്പിക്കുന്ന വെബിനാറിന്റെ രണ്ടാം എഡിഷനില്‍ മുഖ്യ പ്രഭാഷകനായി ജിയോജിത് സെക്യൂരിറ്റീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സിജെ ജോര്‍ജ് എത്തുന്നു. Stock markets : The way ahead (സ്‌റ്റോക് മാര്‍കറ്റ്‌സ്: ദി വേ എഹെഡ് )എന്ന വിഷയത്തിലാണ് വെബിനാര്‍ നടക്കുക.

ലേണിംഗ് ഫ്രം ദി മാസ്‌റ്റേഴ്‌സ് എന്ന ഐസിസിഐ രണ്ടാം വെബിനാര്‍ സിരീസിന്റെ ഓഹരി വിപണി സംബന്ധിച്ച എക്‌സ്‌പേര്‍ട്ട് ടോക് അടങ്ങുന്ന വെബിനാര്‍ ഇന്ന് (ജനുവരി 22) വൈകുന്നേരം നാല് മണിക്കാണ് നടക്കുന്നത്. സൂം വഴി പങ്കെടുക്കാവുന്ന വെബിനാറില്‍ ഓണ്‍ലൈനായി പങ്കാളികളാകാവുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്: 8129499418

ICCI invites Zoom webinar today @ 3.30 p.m.:

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT