പ്രതീകാത്മക ചിത്രം Image Source: Canva
Markets

തുടർച്ചയായ മൂന്നാം ആഴ്ചയിലും ഇടിവ്; ഇന്ത്യൻ വിപണി ഇനി എങ്ങോട്ട്? തിരിച്ചുകയറ്റം പ്രതീക്ഷിക്കാമോ?

വരുന്ന ആഴ്ച നിഫ്റ്റിയിൽ 24,000 നിലവാരം നിർണായക സപ്പോർട്ടും 24,500 പ്രധാന റെസിസ്റ്റൻസുമാകും

Jose Mathew T

തുടർച്ചയായ മൂന്നാം ആഴ്ചയും നിഫ്റ്റി, സെൻസെക്സ് സൂചികകൾ ഇടിവിൽ ക്ലോസ് ചെയ്തതോടെ ഹ്രസ്വകാല ട്രെൻഡ് ദുർബലമായി. 24,000 സപ്പോർട്ട് തകരുകയാണെങ്കിൽ കൂടുതൽ വിൽപ്പന സമ്മർദത്തിന് സാധ്യത. 24,500 റെസിസ്റ്റൻസ് മറികടന്നാൽ മാത്രമേ ബുള്ളിഷ് തിരിച്ചുകയറ്റം പ്രതീക്ഷിക്കാനാകൂ. വീക്കിലി ചാർട്ടുകൾ ബുള്ളുകൾക്ക് അനുകൂലമായിരുന്നാലും ഡെയിലി ചാർട്ടുകൾ ജാഗ്രത നിർദേശിക്കുന്നു.

ആഭ്യന്തര ഓഹരി വിപണികളിൽ ലാഭമെടുപ്പ് ശക്തമായതോടെ തുടർച്ചയായ മൂന്നാം വ്യാപാര ആഴ്ചയിലും പ്രധാന ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസിങ് രേഖപ്പെടുത്തി. ഇടക്കാലയളവിലേക്കുള്ള (Medium-term) വിപണിയുടെ കാഴ്ചപ്പാടിൽ അനുകൂല പശ്ചാത്തലത്തിനുള്ള സൂചനകൾ നൽകുന്നുണ്ടെങ്കിലും ഹ്രസ്വകാലയളവിൽ ട്രെൻഡ് ദുർബലമാണ്. വരുന്ന ആഴ്ചയിൽ (ഓ​ഗസ്റ്റ് 31-സെപ്റ്റംബർ 4), എൻ.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റി-50, നിർണായക റെസിസ്റ്റൻസ് നിലവാരമായ 24,500 മറികടക്കാൻ സാധിക്കാത്തപക്ഷം വിപണിയിൽ വിൽപ്പന സമ്മർദം അതേപടി തുടരാനുള്ള സാധ്യതയാണുള്ളത്.

പ്രധാന ഓഹരി സൂചികകളുടെ പ്രകടനം

  • ബി.എസ്.ഇ സെൻസെക്സ്: 0.36% ഇടിവോടെ 77,265 നിലവാരത്തിൽ ക്ലോസ് ചെയ്തു.

  • എൻ.എസ്.ഇ നിഫ്റ്റി: 0.30% താഴ്ന്ന് 24,176-ൽ വ്യാപാരം അവസാനിപ്പിച്ചു.

  • ബാങ്ക് നിഫ്റ്റി: ബാങ്കിംഗ് ഓഹരികളിലെ വിൽപന സമ്മർദ്ദം മൂലം 0.50% ഇടിഞ്ഞ് 57,496 ലെവലിലെത്തി.

ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (ഓ​ഗസ്റ്റ് 24-28) മെറ്റൽ, ഐ.ടി, ഫാർമ, പ്രൈവറ്റ് ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എഫ്.എം.സി.ജി, ഓട്ടോ, മീഡിയ, റിയൽറ്റി മേഖലകളിൽ തിരിച്ചടി ദൃശ്യമായി.

ടെക്നിക്കൽ അനാലിസിസ്

ഇക്കഴിഞ്ഞ ആഴ്ചയിൽ 24,285-ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി സൂചിക 24,379 വരെ ഉയർന്ന ശേഷമാണ് 24,091 എന്ന താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചത്. തുടർച്ചയായ മൂന്നാം ആഴ്ചയിലും ടെക്നിക്കൽ ചാർട്ടുകളിൽ ബെയറിഷ് ക്യാൻഡിൽ (Bearish Candle) രൂപപ്പെട്ടത് ഹ്രസ്വകാല തിരിച്ചടിയുടെ സൂചനയാണ്.

പ്രധാന സപ്പോർട്ട്, റെസിസ്റ്റൻസ് നിലവാരങ്ങൾ

  • നിഫ്റ്റി ------► സപ്പോർട്ട്: 24,000 ------► റെസിസ്റ്റൻസ്: 24,500

  • സെൻസെക്സ് ------► സപ്പോർട്ട്: 75,500 ------► റെസിസ്റ്റൻസ്: 79,350

  • ബാങ്ക് നിഫ്റ്റി ------► സപ്പോർട്ട്: 57,000 ------► റെസിസ്റ്റൻസ്: 58,700

അടുത്ത ആഴ്ച എങ്ങനെയാകും?

വരുന്ന വ്യാപാര ആഴ്ചയിൽ (ഓ​ഗസ്റ്റ് 31 - സെപ്റ്റംബർ 4) നിഫ്റ്റിയുടെ 24,000 എന്ന സപ്പോർട്ട് നിലവാരം തകരുകയാണെങ്കിൽ വിപണിയിൽ കൂടുതൽ ഇടിവ് നേരിടാം. എന്നാൽ 24,500-ന് മുകളിലേക്ക് കയറാൻ സാധിച്ചാൽ മാത്രമേ സൂചികയിൽ ഒരു ബുളിഷ് ട്രെൻഡ് പ്രതീക്ഷിക്കാനാകൂ.

ബാങ്ക് നിഫ്റ്റിയെ സംബന്ധിച്ച് 57,000 നിലവാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇവിടം തകർന്നാൽ ഇടക്കാലയളവിലേക്കുള്ള വിപണി കാഴ്ചപ്പാടും നെഗറ്റീവ് ആകാൻ സാധ്യതയുണ്ട്.

ചുരുക്കത്തിൽ, പ്രധാന സൂചികകളുടെ ആഴ്ച കാലയളവിലെ ചാർട്ടുകൾ (Weekly Charts) ഇപ്പോഴും ബുള്ളുകൾക്ക് അനുകൂലമാണെങ്കിലും ദിവസ കാലയളവിലെ ചാർട്ടുകൾ (Daily Charts) വിപണിയിൽ ജാഗ്രത നിർദേശിക്കുന്നു. 24,000 എന്ന നിർണായക സപ്പോർട്ട് ലെവൽ നിലനിർത്താൻ നിഫ്റ്റിക്ക് സാധിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും വിപണിയുടെ അടുത്ത നീക്കം.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT