Markets

ഓഹരി വിപണിക്ക് നാളെ അവധി, കാരണമിതാണ്

ഈ മാസമിത് രണ്ടാം തവണയാണ് വിപണികള്‍ അടഞ്ഞു കിടക്കുന്നത്

Dhanam News Desk

നാളെ രാമനവമി പ്രമാണിച്ച് ഇന്ത്യന്‍ ഓഹരി വിപണികളായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ), ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ) എന്നിവയില്‍ വ്യാപാരം ഉണ്ടാകില്ല.

കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറെക്‌സ് വിപണികള്‍ക്കും അവധി ബാധകമാണ്.

 ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്ടെലഗ്രാം

ഈ മാസത്തെ രണ്ടാമത്തെ അവധിയാണിത്. ഏപ്രില്‍ 11ന് ഈദ്-ഉല്‍-ഫിത്ര്‍ ദിനത്തിലും വിപണികള്‍ അടഞ്ഞുകിടന്നു.

വരും മാസങ്ങളിലെ അവധി

മുംബൈയില്‍ ലോക്‌സഭാ വോട്ടെടുപ്പ് നടക്കുന്ന മേയ് 20നും ബി.എസ്.ഇക്കും എന്‍.എസ്.ഇക്കും അവധിയായിരിക്കും. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലും ഓരോ പൊതു അവധി ഓഹരി വിപണികള്‍ക്കുണ്ട്. നവംബറില്‍ രണ്ട് പൊതു അവധിയുണ്ടാകും. നവംബര്‍ ഒന്നിന് ദീപാവലി ദിനത്തില്‍ മുഹൂര്‍ത്ത വ്യാപാരവും (Muhurth Trading) നടക്കും. ഇതിന്റെ സമയക്രമം ഓഹരി വിപണികള്‍ പിന്നീട് പ്രഖ്യാപിക്കും. 2024ല്‍ മൊത്തം 14 പൊതു അവധികളുണ്ടെന്നാണ് ബി.എസ്.ഇ.യുടെ കലണ്ടര്‍ വ്യക്തമാക്കുന്നത്.

നഷ്ടത്തില്‍ വിപണികള്‍

ഇറാന്‍-ഇസ്രായേല്‍ യുദ്ധ ഭീതി, പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉയര്‍ത്തുന്ന പണപ്പെരുപ്പ ഭീഷണി, ഐ.ടി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദം തുടങ്ങിയ ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം ഇന്ന് ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് വിപണി നഷ്ടത്തില്‍ ആകുന്നത്. സെന്‍സെക്‌സ് 456.10 പോയിന്റ് ഇടിഞ്ഞ് 72,943.68ലും നിഫ്റ്റി 124.60 പോയിന്റ് താഴ്ന്ന് 22,147.90ലുമാണ് വ്യാപാരാന്ത്യമുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT