Markets

രണ്ട് പുതിയ മ്യൂച്വല്‍ഫണ്ടുകളുമായി ഇന്‍വെസ്‌കോ

95-100% സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കും, 2027, 2032 വര്‍ഷങ്ങളില്‍ കാലാവധി പൂര്‍ത്തിയാകും

Dhanam News Desk

ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ട് രണ്ടു ടാര്‍ഗറ്റ് മെച്യുരിറ്റി ഡെറ്റ് ഇന്‍ഡക്‌സ് ഫണ്ടുകള്‍ ആരംഭിച്ചു. രണ്ട് ഫണ്ടിലും നിക്ഷേപകരുടെ പണം 95-100% സര്‍ക്കാര്‍ കടപ്പത്രങ്ങളിലാണ് നിക്ഷേപിക്കുന്നത്. നിഫ്റ്റി ജി-സെക് (G-Sec) സൂചികയെ അടിസ്ഥാനപ്പെടുത്തിയാണ് നിക്ഷേപകര്‍ക്ക് ആദായം ലഭിക്കുന്നത്. ഇന്‍വെസ്‌കോ നിഫ്റ്റി ജി സെക് ജൂലൈ 2027 ഫണ്ടിന്റെ കാലാവധി 2027 ജൂലൈ 30ന് അവസാനിക്കും. നിഫ്റ്റി ജി സെക് സെപ്റ്റംബര്‍ 2032 ഫണ്ടിന്റെ കാലാവധി 2032 സെപ്റ്റംബര്‍ 30വരെ.

പലിശ നിരക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ സ്ഥിര വരുമാന നിക്ഷേപങ്ങള്‍ ആദായകരമാകുമെന്ന് ഇന്‍വെസ്‌കോ ഫണ്ട് മാനേജര്‍മാര്‍ അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT