അപ്പര് പ്രൈസ് ബാൻഡില് 30,213 കോടി രൂപ വരെ സമാഹരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയാകാൻ ഒരുങ്ങുന്ന ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ ഒക്ടോബർ 21 മുതൽ 23 വരെ സബ്സ്ക്രിപ്ഷനായി തുറക്കും. ഈ ഐപിഒയിൽ മൊത്തം 3,000 കോടി രൂപയുടെ റിസര്വേഷന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 500 കോടി രൂപ ജീവനക്കാർക്കായും (ഓഹരിയൊന്നിന് ₹54 ഇളവ്), 2,500 കോടി രൂപ റിലയൻസ് ഇൻഡസ്ട്രീസ് (RIL) ഓഹരി ഉടമകൾക്കുമായി മാറ്റിവെച്ചിരിക്കുന്നു.
ആർ.ഐ.എൽ ഓഹരി ഉടമകൾക്കുള്ള ക്വാട്ടയിൽ അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
കട്ട്-ഓഫ് തീയതി: 2026 ഒക്ടോബർ 14 ആണ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (RHP) സമർപ്പിച്ച കട്ട്-ഓഫ് തീയതി. ടി+1 (T+1) സെറ്റിൽമെന്റ് നിലനിൽക്കുന്നതിനാൽ ഒക്ടോബർ 13-നകം ആർ.ഐ.എൽ ഓഹരികൾ വാങ്ങിയവരും ഒക്ടോബർ 14 വരെ ഡിമാറ്റ് അക്കൗണ്ടിൽ കുറഞ്ഞത് ഒരു ആർ.ഐ.എൽ ഓഹരിയെങ്കിലും കൈവശമുള്ളവരുമായ നിക്ഷേപകർക്ക് ഇതിൽ അപേക്ഷിക്കാം.
വ്യക്തിഗത നിക്ഷേപകർ മാത്രം: വ്യക്തികള്, ഹിന്ദു അൺഡിവൈഡഡ് ഫാമിലി (HUF) എന്നീ വിഭാഗത്തിൽപ്പെടുന്ന നിക്ഷേപകർക്ക് മാത്രമാണ് ഈ യോഗ്യതയുള്ളത്.
ആർ.ഐ.എൽ ഓഹരികൾ മാത്രം: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓഹരി ഉടമകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക, ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ ഇതിന് ബാധകമല്ല.
അപേക്ഷാ പരിധി: ഷെയർഹോൾഡർ ക്വാട്ടയ്ക്ക് കീഴിൽ പരമാവധി 2 ലക്ഷം രൂപ വരെയാണ് അപേക്ഷിക്കാവുന്നത്.
പാൻ ലിങ്ക് ചെയ്യൽ: ആർ.ഐ.എൽ ഓഹരികൾ കൈവശമുള്ള അക്കൗണ്ടിലെ പാൻ (PAN) നമ്പർ ഉപയോഗിച്ച് തന്നെ അപേക്ഷ നൽകണം.
ഐപിഒയുടെ പ്രൈസ് ബാൻഡ് 1,065 രൂപ മുതൽ 1,119 രൂപ വരെയും ലോട്ട് സൈസ് 12 ഓഹരികളുമാണ്. നിലവിൽ ഗ്രേ മാർക്കറ്റിൽ ഓഹരിയൊന്നിന് 215 രൂപ മുതൽ 220 രൂപ വരെ പ്രീമിയത്തിലാണ് (GMP) വ്യാപാരം നടക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine