വിപണിയില്‍ ലാഭമെടുപ്പുണ്ടായതോടെ തുടര്‍ച്ചയായ രണ്ടാം ദിനവും ഓഹരി സൂചികകള്‍ നഷ്ടത്തിന്റെ പിടിയില്‍. സെന്‍സെക്‌സ് 59 പോയ്ന്റ് ഇടിഞ്ഞ് 38,310 ലും നിഫ്റ്റി എട്ട് പോയ്ന്റ് ഇടിഞ്ഞ് 11,300 ലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.
മെറ്റല്‍, ഓട്ടോ, മീഡിയ ഓഹരികള്‍ തിളങ്ങിയപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍, ഫാര്‍മ, ടെലികോം ഓഹരികള്‍ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ബ്ലൂ ചിപ് ഓഹരികളില്‍ എല്‍ ആന്‍ഡ് ടിയാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ചണ്ടിഗഡില്‍ കമ്പനി 136 എംഎല്‍ഡി സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നിര്‍മിക്കാനൊരുങ്ങഉന്നുവെന്ന പ്രഖ്യാപനം വന്നത് ഓഹരികളില്‍ വാങ്ങലിന് കാരണമായി. ടൈറ്റാന്‍, ടെക് മഹീന്ദ്ര, അള്‍ട്രാ ടെക് സിമന്റ്, ഒഎന്‍ജിസി എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് പ്രമുഖ ഓഹരികള്‍. അതേ സമയം ഭാരതി എയര്‍ടെല്‍, സണ്‍ഫാര്‍മ, എന്‍ടിപിസി, ഐടിസി, എസ്ബിഐ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ബിഎസ്ഇ സ്‌മോള്‍ കാപ്, മിഡ്കാപ് സൂചികകള്‍ ഇന്ന് നേട്ടത്തിലായിരുന്നു.
ആഗാള വിപണികളില്‍ സമ്മിശ്ര പ്രകടനമായിരുന്നു. യൂറോപ്യന്‍ വിപണികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഏഷ്യന്‍ വിപണികള്‍ പലതും നഷ്ടത്തിലായിരുന്നു.
ഇന്ന് കേരള കമ്പനികളില്‍ ഒരു ഡസണോളം ഓഹരികള്‍ നേട്ടത്തിലായിരുന്നു. പതിനൊന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ കൊച്ചിന്‍ മിനറല്‍സാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ച ഓഹരി. ഈസ്റ്റേണ്‍ ട്രെഡ്‌സ്, നിറ്റ ജെലാറ്റിന്‍ ഓഹരികള്‍ യഥാക്രം 4.93 ശതമാനം, 3.93 ശതമാനം നേട്ടമുണ്ടാക്കി. കേരള ബാങ്കുകളുടെ ഓഹരികളെല്ലാം തന്നെ ഇന്ന് നഷ്ടത്തിലായിരുന്നു.
എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടമുണ്ടാക്കി. ധനകാര്യ മേഖലയിലെ മറ്റു ഓഹരികളായ ജിയോജിത്തും ജെആര്‍ജിയും നഷ്ടത്തിന്റെ പാതയിലായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine