ആഴ്ചയിലെ അവസാന വ്യാപാര ദിനത്തിലും ഇടിവ് രേഖപ്പെടുത്തി കൊണ്ട് രാജ്യത്തെ ഓഹരി സൂചികകള്‍. നിഫ്റ്റിയും സെന്‍സെക്‌സും ഇന്ന് ഒരു ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 1.13 ശതമാനം, 433 പോയ്ന്റ് ഇടിഞ്ഞ് 37,877ല്‍ ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐറ്റിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡ്‌സട്രീസ് എന്നീ പ്രമുഖ ഓഹരികളെല്ലാം ഇന്ന് ഇടിവോടെയാണ് ക്ലോസ് ചെയ്ത്. നിഫ്റ്റി 1.08 ശതമാനം, 122 പോയ്ന്റ് ഇടിഞ്ഞ് 11,178ല്‍ ക്ലോസ് ചെയ്തു.
ഈ ആഴ്ചയിലെ പ്രകടനം എടുത്താല്‍ സെന്‍സെക്‌സ് 0.4 ശതമാനവും നിഫ്റ്റി 0.3 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ബാങ്ക് സൂചിക രണ്ടുശതമാനത്തോളം ഇടിഞ്ഞു.
ചൈനീസ് സമ്പദ് വ്യവസ്ഥയുടെ തിളക്കമില്ലാത്ത ഡാറ്റയും യുഎസ് സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ പിന്നോട്ട് വലിച്ചത് മൂലം ആഗോള വിപണികളും ഇടിവാണ് രേഖപ്പെടുത്തുന്നത്.
വെറും അഞ്ച് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. ബാക്കിയുള്ളവയുടെയെല്ലാം ഓഹരി വിലകളില്‍ ഇടിവ് രേഖപ്പെടുത്തി.
കേരളം ആസ്ഥാനമായുള്ള എല്ലാ ബാങ്കുകളുടെയും ഓഹരി വില താഴ്ച രേഖപ്പെടുത്തി. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ വര്‍ധന രേഖപ്പെടുത്തി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine