Markets

ലാഭമെടുപ്പ്: സൂചികകളില്‍ ഇടിവ്

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ആസ്റ്റര്‍ ഡി എം തുടങ്ങി 15 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി

Dhanam News Desk

നാലുദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 215.26 പോയ്ന്റ് ഇടിഞ്ഞ് 60906.09 പോയ്ന്റിലും നിഫ്റ്റി 62.60 പോയ്ന്റ് ഇടിഞ്ഞ് 18082.80 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും സൂചികകളില്‍ ഇടിവുണ്ടാകാന്‍ കാരണമായി.

152 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. 1615 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 135 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ഐറ്റി, ഒഎന്‍ജിസി, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കി.

ഓട്ടോ, ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, ഐറ്റി, പിഎസ് യു ബാങ്ക്, പവര്‍, റിയല്‍റ്റി ഓഹരികള്‍ ഇന്ന് വ്യാപകമായി വിറ്റൊഴിഞ്ഞു. അതേസമയം മെറ്റല്‍, ഫാര്‍മ സൂചികകള്‍ നേട്ടം രേഖപ്പെടുത്തുകയും ചെയ്തു.

ബിഎസ്ഇ സ്‌മോള്‍കാപ് സൂചിക 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

15 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (6.30 ശതമാനം), ആസ്റ്റര്‍ ഡി എം (6.16 ശതമാനം), എഫ്എസിടി (3.57 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.96 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.28 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (1.78 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍പ്പെടുന്നു. അതേസമയം

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, നിറ്റ ജലാറ്റിന്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, മണപ്പുറം ഫിനാന്‍സ്, അപ്പോളോ ടയേഴ്‌സ് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.

Kerala Companies ' Share Price

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT