ഇന്നും ഓഹരി സൂചികകള്‍ വ്യാപാരത്തിനിടെ സര്‍വകാല റെക്കോര്‍ഡുകള്‍ തൊട്ടു. സെന്‍സെക്സ് 52,869.5 പോയ്ന്റും നിഫ്റ്റി 15,900 പോയ്ന്റിലും എത്തി. എന്നാല്‍ സെന്‍സെക്സിന്റെ ക്ലോസിംഗ് 52,773 ആയിരുന്നു. 221 പോയ്ന്റ് അഥവാ 0.4 ശതമാനം നേട്ടം. നിഫ്റ്റി തലേന്നാളത്തേക്കാള്‍ 57 പോയ്ന്റ് അഥവാ 0.36 ശതമാനം ഉയര്‍ന്ന് 15,869ല്‍ ക്ലോസ് ചെയ്തു.
വിശാല വിപണിയും ഇന്ന് മുന്നേറ്റം കാഴ്ചവെച്ചു. ബിഎസ്ഇ മിഡ് കാപ് 0.6 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. സ്മോള്‍ കാപ് സൂചിക 0.4 ശതമാനം ഉയര്‍ന്നു.
രാജ്യാന്തരതലത്തില്‍ നിന്നുള്ള പോസിറ്റീവ് സൂചനകളും രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നതുമാണ് വിപണിയുടെ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന ഘടകങ്ങള്‍.
കേരള കമ്പനികളില്‍ ജിയോജിതും റബ്്ഫിലയും ഇന്നും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജിയോജിത് ഓഹരി വില നാല് ശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ റബ്ഫില ഓഹരി വില 5.77 ശതമാനം കൂടി.
സിഎസ്ബി ബാങ്ക് ഓഹരി വില 0.22 ശതമാനം കുറഞ്ഞപ്പോള്‍ ധനലക്ഷ്മി ബാങ്ക്് ഓഹരി വില 0.60 ശതമാനം കൂടി. ഫെഡറല്‍ ബാങ്ക് ഓഹരി വില 0.76 ശതമാനമാണ് ഇന്ന് കൂടിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക്് ഓഹരി വില 0.28 ശതമാനം കൂടി. കിറ്റക്സ് ഓഹരി വില രണ്ടുശതമാനത്തിലേറെയാണ് ഇന്ന് വര്‍ധിച്ചത്. കേരളം ആസ്ഥാനമായുള്ള എന്‍ ബി എഫ് സികളുടെ ഓഹരി വിലകളും ഇന്ന് കൂടി. ഇന്‍ഡിട്രേഡ് ഓഹരി വിലയും ഇന്ന് മൂന്നര ശതമാനത്തോളം കൂടി.
Read DhanamOnline in English
Subscribe to Dhanam Magazine