Markets

കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ ആക്ടീവ് മൊമെന്റം ഫണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാം

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതിയിലുള്ള സ്ഥാപനമായ കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ അസറ്റ് മാനേജര്‍

Dhanam News Desk

കൊട്ടക് മഹീന്ദ്രാ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (കെ.എം.എ.എം.സി) കീഴിലുള്ള കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ ആക്ടീവ് മൊമന്റം ഫണ്ടുമായി കൊട്ടക് മ്യൂച്വല്‍ ഫണ്ട്, ന്യൂ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് 12 വരെ. ഇന്‍-ഹൗസ് പ്രൊപ്രൈറ്ററി മോഡലിലുള്ള വരുമാന വേഗതയുള്ള സ്റ്റോക്കുകളെ തിരിച്ചറിഞ്ഞ് അവസരങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

കുറഞ്ഞത് 5,000 രൂപയും തുടര്‍ന്ന് ഇഷ്ടമുള്ള തുകയും നിക്ഷേപിക്കാം. 500 രൂപ വീതമുള്ള 10 എസ്.ഐ.പി തവണകളായും നിക്ഷേപിക്കാം. വര്‍ധിത പ്രതി ഓഹരി വരുമാനമുള്ള (ഇപിഎസ്) കമ്പനികളിലേക്കാണ് കൊട്ടക് ആക്ടീവ് മൊമെന്റം ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കെ.എം.എ.എം.സി എംഡി നിലേഷ് ഷാ പറഞ്ഞു.

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ അസറ്റ് മാനേജര്‍. 2024 ഡിസംബര്‍ 31ലെ കണക്കുകള്‍ പ്രകാരം വിവിധ പദ്ധതികളിലായി ഫണ്ടിന് 70.43 ലക്ഷം യുണീക് ഫോളിയോസ് ഉണ്ട്. രാജ്യത്തെ 96 നഗരങ്ങളിലായി 104 ശാഖകളുണ്ട്. രോഹിത് ടണ്ടനാണ് കൊട്ടക് ആക്ടീവ് മൊമെന്റം ഫണ്ടിന്റെ മാനേജര്‍.

Disclaimer: Investing in mutual funds involves market risks, including potential loss of principal. Past performance does not guarantee future results. Please read all scheme-related documents carefully before investing.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT