ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC), അദാനി ഗ്രൂപ്പിലെ പ്രമുഖ സിമന്റ് കമ്പനിയായ എസിസി ലിമിറ്റഡിലെ (ACC Ltd.) ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയർത്തി. നേരത്തെ ഇത് ഏകദേശം 8.58 ശതമാനം ആയിരുന്നു. പുതിയ കണക്കുകൾ പ്രകാരം, എൽഐസിയുടെ എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10.50 ശതമാനത്തിലധികമായി വർദ്ധിച്ചു.
എൽഐസി അവരുടെ നിക്ഷേപം വർദ്ധിപ്പിച്ച മറ്റൊരു പ്രധാന സ്ഥാപനം എൻബിസിസി ഇന്ത്യ (NBCC India) ആണ്. ഈ പൊതുമേഖലാ സ്ഥാപനത്തിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം 4.50 ശതമാനത്തോളമായി ഉയർത്തി.
എൽഐസിയുടെ ഈ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള തീരുമാനം, ഈ ഓഹരികളിലുള്ള സ്ഥാപനത്തിന്റെ വിശ്വാസമാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്ഥാപന നിക്ഷേപകരിലൊരാളായ എൽഐസി, അദാനി ഗ്രൂപ്പിലെ കമ്പനികളിൽ താൽപ്പര്യം കാണിക്കുന്നതും ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതും ശ്രദ്ധയമായ നീക്കമാണ്. അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനിയായ എസിസിയിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം 10 ശതമാനം കടന്നത്, നിലവിലെ വിപണി സാഹചര്യങ്ങളിൽ സ്ഥാപനപരമായ നിക്ഷേപങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ സൂചനയാണ്.
എസിസി ഓഹരികൾ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 3 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ഒരു വർഷത്തിനുള്ളിൽ 15 ശതമാനത്തിലധികവും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 3 ശതമാനത്തിലധികവും ഓഹരികള്‍ ഇടിഞ്ഞു. എസിസി ഓഹരി ഇന്ന് (വെളളിയാഴ്ച) ഉച്ചകഴിഞ്ഞുളള സെഷനില്‍ 1 ശതമാനത്തിലധികം ഇടിഞ്ഞ് 1,848 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
പൊതുമേഖലാ ഓഹരിയായ എൻബിസിസി (ഇന്ത്യ) ഒരു വർഷത്തിനുള്ളിൽ 20 ശതമാനത്തിലധികവും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 2 ശതമാനത്തിലധികവും ഉയർന്നു. ഓഹരിയുടെ വ്യാപാരം ഇന്ന് 0.15 ശതമാനം ഉയര്‍ന്ന് 117 രൂപയിലാണ് പുരോഗമിക്കുന്നത്.
LIC increases stake in Adani's ACC Ltd. above 10% and boosts investment in public sector NBCC India.
Read DhanamOnline in English
Subscribe to Dhanam Magazine