Markets

എല്‍ഐസി ഐപിഒ; പോളിസി ഉടമകള്‍ക്ക് ഇളവുകള്‍ ലഭിക്കും, വിശദാംശങ്ങള്‍

ഡീമാറ്റ് അക്കൗണ്ട് ഉള്ളവ പോളിസി ഉടമകള്‍ക്ക് ഓഹരി വാങ്ങാന്‍ അപേക്ഷിക്കാം

Dhanam News Desk

എല്‍ഐസി ഐപിഒ ആണ് ഇന്ത്യയില്‍ ഇനി വരാനിരിക്കുന്ന വലിയ ഓഹരി വില്‍പ്പന. സര്‍ക്കാര്‍ നടത്തുന്ന പ്രഥമ ഓഹരി വില്‍പ്പനയ്ക്കായി ഈ ആഴ്ച സെബിക്ക് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) അല്ലെങ്കില്‍ ഓഫര്‍ ഡോക്യുമെന്റ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് എല്‍ഐസി.

പോളിസി ഉടമകള്‍ക്കും വരാനിരിക്കുന്ന ഐപിഓയില്‍ പങ്കെടുക്കാം എന്ന് എല്‍ഐസി അറിയിച്ചിരുന്നു. ഇപ്പോളിതാ, പോളിസി ഉടമകള്‍ക്ക് കിഴിവുകള്‍ ലഭിച്ചേക്കാമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞിരിക്കുകയാണ്.

അഞ്ച് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ഇളവുകളോടെ പോളിസി ഉടമകള്‍ക്ക് ഓഹരി സ്വന്തമാക്കാനുള്ള അവസരമാണ് നല്‍കുക. എന്നാല്‍ വരും ദിവസങ്ങളില്‍ ആയിരിക്കും എല്‍ഐസി ഇക്കാര്യം പരസ്യപ്പെടുത്തുക.

ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കാന്‍ പോളിസി ഉടമകള്‍ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. ഐപിഒയില്‍ പങ്കെടുക്കാന്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ ഇല്ലാത്ത പോളിസി ഉടമകള്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കണം. ഇത് സംബന്ധിച്ച പരസ്യം എല്‍ഐസി പ്രസിദ്ധപ്പെടുത്തിയിരുന്നു.

ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് ഐപിഒയുടെയും വരിക്കാരാകാം എന്ന മെച്ചവുമുണ്ട്. ആധാര്‍ വിവരങ്ങള്‍ക്കൊപ്പം പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലാത്തവരാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. കെവൈസി രേഖഖളില്‍ പാന്‍കാര്‍ഡും വളരെ പ്രധാനമാണ്. പാന്‍കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആകും എല്‍ഐസിയുടെ നിര്‍ദ്ദിഷ്ട പബ്ലിക് ഓഫറില്‍ പങ്കെടുക്കാനുള്ള പോളിസി ഉടമകളുടെ യോഗ്യത വിലയിരുത്തുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT