market technical analysis cabva
Markets

മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ്; നിഫ്റ്റി 23,500 മുകളില്‍ ബുള്ളിഷ് ആകാം; പിന്തുണ 23,435

2025 ഫെബ്രുവരി 01 ശനിയാഴ്ചത്തെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Jose Mathew T

നിഫ്റ്റി 26.25 പോയിന്റ് (0.11%) നഷ്ടത്തില്‍ 23,482.15 ല്‍ അവസാനിപ്പിച്ചു. സൂചിക 23,500 ന് മുകളില്‍ നീങ്ങിയാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഉണ്ടാകും.

നിഫ്റ്റി ഉയര്‍ന്ന് 23,528.60 ല്‍ വ്യാപാരം തുടങ്ങി. 23,632.40 എന്ന ഇന്‍ട്രാഡേ ഉയരത്തിലെത്തി. തുടര്‍ന്ന് സൂചിക താഴേക്ക് പോയി 23,318.30 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 23,482.15 ല്‍ അവസാനിച്ചു. റിയല്‍റ്റി, എഫ്എംസിജി, മീഡിയ, ഓട്ടോ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. പൊതുമേഖലാ ബാങ്കുകള്‍, ഐടി, മെറ്റല്‍, ഫാര്‍മ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. 1434 ഓഹരികള്‍ ഉയര്‍ന്നു. 1279 എണ്ണം കുറഞ്ഞു. 144 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിക്കു കീഴില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ട്രെന്റ്, മാരുതി, ടാറ്റാ കണ്‍സ്യൂമര്‍, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ്. കൂടുതല്‍ നഷ്ടം പവര്‍ ഗ്രിഡ്, ബെല്‍, എല്‍ ആന്‍ഡ് ടി, ഗ്രാസിം എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണതയെ കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാര്‍ട്ടില്‍ ചെറിയ ബ്ലായ്ക്ക് കാല്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചികയ്ക്ക് നേരിയ നെഗറ്റീവ് ചായ്വ് കാണിക്കുന്നു. സൂചികയ്ക്ക് 23,500 ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ ലെവലിനു മുകളില്‍ ക്ലോസ് ചെയ്താല്‍ സമീപകാല ബുള്ളിഷ് ട്രെന്‍ഡ് പുനരാരംഭിക്കും. അല്ലെങ്കില്‍, സൂചിക കുറച്ച് ദിവസത്തേക്ക് ഈ ലെവലിനു താഴെ സമാഹരിക്കപ്പെടാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ സപ്പോര്‍ട്ട് 23,435 ആണ്.

ഇന്‍ട്രാഡേ ലെവലുകള്‍:

പിന്തുണ 23,435 -23,350 -23,250 പ്രതിരോധം 23,550 -23,650 -23,750

(15മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡിംഗ്:

പിന്തുണ 23,000 -22,500

പ്രതിരോധം 23,500 -24,200.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 80.25 പോയിന്റ് നഷ്ടത്തോടെ 49,506.40 ല്‍ ക്ലോസ് ചെയ്തു. സാങ്കേതിക സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാല്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ നെഗറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 49,600 ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ ലെവലിനു മുകളില്‍ ക്ലോസ് ചെയ്താല്‍, സമീപകാല അപ്ട്രെന്‍ഡ് പുനരാരംഭിച്ചേക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ സപ്പോര്‍ട്ട് 49,350 ലെവലിലാണ്.

ഇന്‍ട്രാഡേ ലെവലുകള്‍

പിന്തുണ 49,350 -49,100 -48,850 പ്രതിരോധം 49,660 -50,000 -50,300

(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്

പിന്തുണ 48,000 -47,000

പ്രതിരോധം 49,600 -50,700.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT