market technical analysis Canva
Markets

മൊമെന്റം സൂചകങ്ങള്‍ ബുള്ളിഷ്; നിഫ്റ്റി 23,765 കടന്നാല്‍ കുതിപ്പ് തുടരാം; ഹ്രസ്വകാല പ്രതിരോധം 24,200

ഫെബ്രുവരി നാലിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Jose Mathew T

നിഫ്റ്റി 378.20 പോയിന്റ് (1.62%) ഉയര്‍ന്ന് 23,739.25 ല്‍ ക്ലോസ് ചെയ്തു. സൂചിക 23,765 എന്ന ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് മറികടന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരാം.

നിഫ്റ്റി ഉയര്‍ന്ന് 23,509.90 ല്‍ വ്യാപാരം തുടങ്ങി. ഈ ആക്കം സെഷനിലുടനീളം തുടര്‍ന്നു. 23,762.80 ല്‍ ഇന്‍ട്രാഡേ ഉയരം പരീക്ഷിച്ചു. 23,739.25 ല്‍ ക്ലോസ് ചെയ്തു. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും നേട്ടത്തോടെ അവസാനിച്ചു. ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, ലോഹം, ഫാര്‍മ എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. 1775 ഓഹരികള്‍ ഉയര്‍ന്നു, 948 എണ്ണം ഇടിഞ്ഞു, 136 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 യില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ശ്രീറാം ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി, ബെല്‍, അദാനി പോര്‍ട്‌സ് എന്നിവയാണ്. കൂടുതല്‍ നഷ്ടം ട്രെന്റ്, ബ്രിട്ടാനിയ, ഹീറോ മോട്ടോ കോര്‍പ്, നെസ്ലെ എന്നിവയ്ക്കാണ്.

സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ ബുള്ളിഷ് ട്രെന്‍ഡ് കാണിക്കുന്നു. സൂചിക ദൈനംദിന ചാര്‍ട്ടില്‍ നീണ്ട വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി സമീപകാല സമാഹരണ മേഖലയ്ക്കു മുകളില്‍ ക്ലോസ് ചെയ്തു. മൊമെന്റം ബുളളുകള്‍ക്ക് അനുകൂലമായി തുടരുന്നുവെന്ന് ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 23,650-ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 23,765-ലാണ്. സൂചിക 23,765 എന്ന ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് മറികടന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 24,200 ലാണ്.

ഇന്‍ട്രാഡേ ലെവലുകള്‍:

പിന്തുണ 23,650 -23,540 -23,425

പ്രതിരോധം 23,675 -23,865 -23,975

(15മിനിറ്റ് ചാര്‍ട്ടുകള്‍)

nifty

പൊസിഷണല്‍ ട്രേഡിംഗ്:

പിന്തുണ 23,500 -23,000

പ്രതിരോധം 24,200 -24,775.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 947.40 പോയിന്റ് നേട്ടം രേഖപ്പെടുത്തി 50,157.95 ല്‍ ക്ലോസ് ചെയ്തു. സാങ്കേതിക സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ദൈനംദിന ചാര്‍ട്ടില്‍ നീണ്ട വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ പ്രതിരോധമായ 49,600 ന് മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത് ആക്കം ബുളുകള്‍ക്ക് അനുകൂലമായി മാറിയെന്നാണ്. സൂചികയ്ക്ക് 50,200 ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്, പിന്തുണ 49,900 ലാണ്. സൂചിക 50,200 നു മുകളില്‍ നീങ്ങിയാല്‍ ബുള്ളിഷ് പ്രവണത തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 50,700 ആണ്.

ഇന്‍ട്രാഡേ ലെവലുകള്‍

പിന്തുണ 49,900 -49,660 -49,400 പ്രതിരോധം 50,200 -50,500 -50,700

(15 മിനിറ്റ് ചാര്‍ട്ടുകള്‍)

bank nifty

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്

പിന്തുണ 49,600 -48,000

പ്രതിരോധം 50,700 -52,000.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT