market technical analysis canva
Markets

മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷം; നിഫ്റ്റി 23,000 ന് താഴെ നെഗറ്റീവ് ട്രെന്‍ഡ് തുടരാം; ഇന്‍ട്രാഡേ സപ്പോര്‍ട്ട് 22,850, പ്രതിരോധം 22,930

ഏപ്രിൽ നാലിലെ മാർക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി

Jose Mathew T

നിഫ്റ്റി 346.65 പോയിന്റ് (1.49%) ഇടിഞ്ഞ് 22,904.45 ൽ അവസാനിപ്പിച്ചു. നിഫ്റ്റി 23,000 ന് താഴെ വ്യാപാരം നടത്തിയാൽ ഇടിവ് തുടരും.

നിഫ്റ്റി കാഴ്ന്ന് 23,190.40 ലാണു വ്യാപാരം തുടങ്ങിയത്.  സെഷനിൽ ഉടനീളം ഇടിവ് തുടർന്നു. 22857.40 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം 22,904.45 ൽ ക്ലോസ് ചെയ്തു. 

ധനകാര്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ലോഹം, ഫാർമ, റിയൽറ്റി, ഐടി എന്നിവയാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. വിശാലവിപണി അങ്ങേയറ്റം നെഗറ്റീവ് ആയിരുന്നു. 551 ഓഹരികൾ ഉയർന്നു, 2190 ഓഹരികൾ ഇടിഞ്ഞു, 150 എണ്ണം മാറ്റമില്ലാതെ നിന്നു. 

നിഫ്റ്റി 50 യിൽ ടാറ്റാ കൺസ്യൂമർ, ബജാജ് ഫിനാൻസ്,എച്ച്ഡിഎഫ്സി ബാങ്ക്, നെസ്‌ലെ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, ഒഎൻജിസി, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ പ്രതിരോധമായ 23,000 നു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക 23000 നു താഴെ നിലനിന്നാൽ നെഗറ്റീവ് ട്രെൻഡ് ഇന്ന് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 22,850 ലാണ്, പ്രതിരോധം 22,930 ഉം.

ആഗോള വിപണികൾ മുൻ ക്ലോസിനേക്കാൾ വളരെ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഗിഫ്റ്റി നിഫ്റ്റി 800 പോയിന്റ് താഴ്ന്ന് നിലവിൽ 23,190.50 ൽ വ്യാപാരം ചെയ്യുന്നു, ഇത് ഇന്ത്യൻ വിപണികൾക്ക് താഴ്ന്ന ഓപ്പണിംഗ് സൂചിപ്പിക്കുന്നു.

ഇൻട്രാഡേ ലെവലുകൾ 

പിന്തുണ 22,850 -22,750 -22,650 

പ്രതിരോധം 22,930 -23,025 -23,130 

(15-മിനിറ്റ് ചാർട്ടുകൾ)

chart 1

പൊസിഷണൽ ട്രേഡിംഗ്: 

പിന്തുണ 22,600 -22,000 

 പ്രതിരോധം  23,000 -23,400.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 94.75 പോയിന്റ് നഷ്ടത്തോടെ 51,502.70 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്.  സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിന് അല്പം താഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 51,750 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഇതിനു മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിൽ പോസിറ്റീവ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, വരും ദിവസങ്ങളിൽ നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.

ഇൻട്രാഡേ ട്രേഡർമാർക്ക്

പിന്തുണ 51,350 -51,130 -50,915 

പ്രതിരോധം 51,600 -51,850 -52,050 

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡർമാർക്ക്

പിന്തുണ 50,600 -49,750 

പ്രതിരോധം 51,750 -53,000.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT