നിഫ്റ്റി 92.95 പോയിന്റ് (0.39%) ഇടിഞ്ഞ് 23,603.35 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 23,570 ലെവലിനു താഴെ പോയാല്‍ ഇടിവ് തുടരും. നിഫ്റ്റി ഉയർന്ന് 23,761.90 ൽ വ്യാപാരം തുടങ്ങി എങ്കിലും മുന്നേറ്റം തുടരുന്നതിൽ പരാജയപ്പെട്ടു. സൂചിക 23,556.30 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 23,603.35 ൽ ക്ലോസ് ചെയ്തു, ഫാർമ, ഐടി, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. കൂടുതൽ നഷ്ടം നേരിട്ടത് റിയൽറ്റി, എഫ്എംസിജി, ഓട്ടോ, ലോഹങ്ങൾ എന്നിവയാണ്. 1236 ഓഹരികൾ ഉയർന്നു, 1491 ഓഹരികൾ താഴ്ന്നു, 134 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. നിഫ്റ്റി 50 യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് സിപ്ല, അദാനി പോർട്സ്, ഇൻഫോസിസ്, ടാറ്റാ കൺസ്യൂമർ എന്നിവയാണ്. കൂടുതൽ നഷ്ടം ട്രെൻ്റ്, ബെൽ, എയർടെൽ, ടൈറ്റൻ എന്നിവയ്ക്കാണ്.
സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു മുകളിലാണ്. മൊമെന്റം സൂചകങ്ങൾ ബുള്ളിഷ് ട്രെൻഡ് കാണിക്കുന്നു. എങ്കിലും സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലാേസിംഗിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് അല്പം നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 23,570 എന്ന ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ പിന്തുണ നിലനിർത്തിയാൽ, ഇന്ന് പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, നെഗറ്റീവ് ചായ്‌വ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 23,670 ലെവലിലാണ്.
പിന്തുണ 23,570 -23,460 -23,365
പ്രതിരോധം 23,670 -23,770 -23,850
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,500 -23,000
പ്രതിരോധം 24,200 -24,775.
ബാങ്ക് നിഫ്റ്റി 39.05 പോയിന്റ് നേട്ടം കുറിച്ച് 50,382.10 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തിയെങ്കിലും മുമ്പത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം ബുളളുകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
സൂചികയ്ക്ക് 50,500 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. പിന്തുണ 50,200 ലാണ്. സൂചിക 50,500 നു മുകളിൽ നീങ്ങിയാൽ ബുള്ളിഷ് പ്രവണത തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 50,700 ലാണ്.
ഇൻട്രാഡേ ലെവലുകൾ
പിന്തുണ 50,200 -49,900 -49,660 പ്രതിരോധം 50,500 -50,800 -51,100
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 49,600 -48,000
പ്രതിരോധം 50,700 -52,000.
Read DhanamOnline in English
Subscribe to Dhanam Magazine