market technical analysis canva
Markets

മൊമെന്റം സൂചകങ്ങള്‍ ബൂള്ളിഷ് പ്രവണത തുടരുന്നു; നിഫ്റ്റി 23,500 താഴെ നീങ്ങിയാല്‍ ഇടിവിന് സാധ്യത, പ്രതിരോധം 23,575

ഫെബ്രുവരി ഏഴിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Jose Mathew T

നിഫ്റ്റി 43.30 പോയിന്റ് (0.18%) താഴ്ന്ന് 23,559.95 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 23,500 ലെവലിനു താഴെ ക്ലോസ് ചെയ്താല്‍ ഇടിവ് തുടരും.

നിഫ്റ്റി ഉയര്‍ന്ന് 23,649.50 ല്‍ വ്യാപാരം തുടങ്ങി. 23,694.50 എന്ന ഉയരം പരീക്ഷിച്ചു. എന്നാല്‍ ആക്കം തുടരുന്നതില്‍ പരാജയപ്പെട്ട സൂചിക 23 ,443.20 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 23,559.95 ല്‍ ക്ലോസ് ചെയ്തു.

മെറ്റല്‍, ഓട്ടോ, ഫാര്‍മ, റിയല്‍റ്റി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍, പൊതുമേഖലാ ബാങ്കുകള്‍, എഫ്എംസിജി, മീഡിയ, ധനകാര്യ സേവനങ്ങള്‍ എന്നിവ നഷ്ടം നേരിട്ടു. 881 ഓഹരികള്‍ ഉയര്‍ന്നു, 1856 ഓഹരികള്‍ ഇടിഞ്ഞു, 127 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50യില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ട്രെന്റ് എന്നിവയാണ്. കൂടുതല്‍ നഷ്ടം ഒഎൻജിസി, ഐടിസി, എസ്ബിഐ, ബ്രിട്ടാനിയ എന്നിവക്കാണ്.

സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിനു മുകളിലാണ്. മൊമെന്റം സൂചകങ്ങളും ബുള്ളിഷ് ട്രെൻഡ് കാണിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ തുടർച്ചയായ മൂന്നാമത്തെ ബ്ലാക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി. സൂചിക 23500 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിനു താഴെ പോയെങ്കിലും ഒടുവിൽ ഈ ലെവലിനു മുകളിൽ ക്ലോസ് ചെയ്തു. മെഴുകുതിരിയുടെ താഴ്ന്ന നിഴൽ സൂചിപ്പിക്കുന്നത് വാങ്ങലുകാർ സപ്പോർട്ട് സോണിന് സമീപം പ്രവേശിച്ചു എന്നാണ്. ഇന്നു സൂചിക 23,500 നു താഴെ ക്ലോസ് ചെയ്താൽ ഇടിവ് തുടരും. അല്ലെങ്കിൽ, സപ്പോർട്ട് സോണിൽ നിന്ന് ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 23,575 ലാണ്.

ഇൻട്രാഡേ ലെവലുകൾ: 

പിന്തുണ 23,450 -23,375 -23,300

പ്രതിരോധം  23,575 -23,685 -23,800

(15-മിനിറ്റ് ചാർട്ടുകൾ)

nifty


പൊസിഷണൽ ട്രേഡിംഗ്: 

സപ്പോർട്ട് 23,500 -23,000 

റെസിസ്റ്റൻസ് 24,200 -24,775.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 223.25 പോയിന്റ് നഷ്ടത്തോടെ 50,158.85 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിൽ തുടരുന്നു. എങ്കിലും സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക്  രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയ്ക്ക് അല്പം നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.  സൂചികയ്ക്ക് 50,200ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, അതേസമയം പിന്തുണ 49,900 ലാണ്. പോസിറ്റീവ് പ്രവണതയ്ക്ക്, സൂചിക 50,200 ന് മുകളിൽ നീങ്ങേണ്ടതുണ്ട്. സൂചിക 49,900 ലെവലിനു താഴെ നീങ്ങുകയാണെങ്കിൽ താഴ്ച തുടരും.

ഇൻട്രാഡേ ലെവലുകൾ

പിന്തുണ 49,900 -49,650 -49,400 

പ്രതിരോധം 50,200 -50,500 -50,800 

(15 മിനിറ്റ് ചാർട്ടുകൾ). 

bank nifty

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 49,600 -48,000 

പ്രതിരോധം 50,700 -52,000.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT