നിഫ്റ്റി 13.85 പോയിന്റ് (0.06%) താഴ്ന്ന് 23,031.40 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 23,000 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവൽ നിലനിർത്തിയാൽ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
നിഫ്റ്റി ഉയർന്ന് 23,055.80 ൽ വ്യാപാരം തുടങ്ങി. സൂചിക രാവിലെ 22,992.20 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 23,235.50 ലെ ഉയർന്ന നിലയിലെത്തി. ഒടുവിൽ 23,031.40 ൽ ക്ലോസ് ചെയ്തു.
ഫാർമ, മെറ്റൽ, റിയൽറ്റി, മീഡിയ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ, ഐടി, പിഎസ്‌യു ബാങ്കുകൾ, എഫ്‌എംസിജി, ഓട്ടോ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്.
വിശാലവിപണി നെഗറ്റീവായി തുടർന്നു. 1191 ഓഹരികൾ മുന്നേറി, 1527 ഓഹരികൾ ഇടിഞ്ഞു, 149 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റി 50 യിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് ബജാജ് ഫിൻസെർവ്, സൺ ഫാർമ, ടാറ്റാ സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവയാണ്. കൂടുതൽ നഷ്ടം അദാനി എൻ്റർപ്രൈസസ്, അദാനി പോർട്സ്, ഹീറോ മോട്ടോ കോർപ്, ഇൻഫോസിസ് എന്നിവയാണ്.
മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ തുടർച്ചയായ രണ്ടാമത്തെ ഡോജി മെഴുകുതിരി രൂപപ്പെടുത്തി, മുമ്പത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ വിപണിയിൽ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു. മെഴുകുതിരിയുടെ നീണ്ട മുകളിലെ നിഴൽ, പ്രതിരോധ മേഖലയ്ക്ക് സമീപം വിൽപ്പന സമ്മർദ്ദം ഉയർന്നുവന്നതായി കാണിക്കുന്നു. എന്നാൽ അത് ഹ്രസ്വകാല സപ്പോർട്ട് ലെവലായ 23,000 ന് മുകളിൽ ക്ലോസ് ചെയ്തു. ഇത് സമാഹരണത്തിനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചിക പിന്തുണനിലയ്ക്ക് താഴെ നീങ്ങുകയാണെങ്കിൽ, ഇടിവ് തുടരാനുള്ള സാധ്യതയുണ്ട്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 23,130 ലാണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ ലെവലിനു മുകളിൽ നിലനിൽക്കണം.
പിന്തുണ 22,960 -22,825 -22,700
പ്രതിരോധം 23,130 -23,250 -23,400
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,000 -22,500
പ്രതിരോധം 23,500 -24,200.
ബാങ്ക് നിഫ്റ്റി 119.60 പോയിന്റ് നഷ്ടത്താേടെ 49,359.85 ൽ ക്ലോസ് ചെയ്തു. സാങ്കേതിക പാരാമീറ്ററുകൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ആവറേജുകൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 49,270 ലാണ്. സൂചിക ഇതിനു താഴെ നീങ്ങുകയാണെങ്കിൽ, ഇന്ന് ഇടിവ് തുടരാം. സൂചികയ്ക്ക് 49,600 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ നിലനിന്നാൽ ഇന്ന് പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം
ഇൻട്രാഡേ ട്രേഡർമാർക്ക്
പിന്തുണ 49,270 -49,000 -48,700
പ്രതിരോധം 49,600 -49,850 -50,100.
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്കു
പിന്തുണ 48,750 -47,750
പ്രതിരോധം 49,600 -50,700.
Read DhanamOnline in English
Subscribe to Dhanam Magazine