നിഫ്റ്റി 258.90 പോയിന്റ് (1.11%) നേട്ടത്തോടെ 23,508.40 ല്‍ വ്യാപാരം അവസാനിപ്പിച്ചു. സൂചിക 23,500 ന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 23,296.80 ല്‍ വ്യാപാരം തുടങ്ങി. സെഷനിലുടനീളം ഉയര്‍ച്ച പ്രവണത നിലനിര്‍ത്തി. 23,508.40 ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 23,546.80 എന്ന ഇന്‍ട്രാഡേ ഉയരം പരീക്ഷിച്ചു. . എല്ലാ മേഖലകളും ഉയര്‍ന്നു ക്ലോസ് ചെയ്തു. റിയല്‍റ്റി, എഫ്എംസിജി, റിയല്‍റ്റി, ഓട്ടോ, പിഎസ്യു ബാങ്കുകള്‍ എന്നിവയാണ് മുന്‍നിര നേട്ടക്കാര്‍. 1945 ഓഹരികള്‍ ഉയര്‍ന്നു, 754 എണ്ണം ഇടിഞ്ഞു, 158 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 യില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ടാറ്റാ കണ്‍സ്യൂമര്‍, ബെല്‍, ട്രെന്റ്, നെസ്ലെ എന്നിവയാണ്. കൂടുതല്‍ നഷ്ടം ഭാരതി എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കും.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളില്‍ തുടരുന്നു. സൂചിക ദൈനംദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി, മുമ്പത്തെ പ്രതിരോധമായ 23,500 ന് മുകളില്‍ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടര്‍ന്നാല്‍, വരും ദിവസങ്ങളിലും ബുള്ളിഷ് പ്രവണത തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 24,200 ലെവലിലാണ്.
പിന്തുണ 23,435 -23,350 -23,250 പ്രതിരോധം 23,550 -23,650 -23,750
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,500 -23,000
പ്രതിരോധം 24,200 -24,775.
ബാങ്ക് നിഫ്റ്റി 275.25 പോയിന്റ് നേട്ടത്തോടെ 49,508.40 ൽ ക്ലോസ് ചെയ്തു. സാങ്കേതിക സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 49,600 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ ലെവലിനു മുകളിൽ നിലനിന്നാൽ വരും ദിവസങ്ങളിൽ കുത്തനെയുള്ള ഉയർച്ച പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 50,700 ആണ്.
ഇൻട്രാഡേ ലെവലുകൾ
പിന്തുണ 49,350 -49,100 -48,850
പ്രതിരോധം 49,660 -50,000 -50,300
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക്
പിന്തുണ 48,000 -47,000
പ്രതിരോധം 49,600 -50,700.
Read DhanamOnline in English
Subscribe to Dhanam Magazine