ഏഷ്യൻ വിപണികൾ ഉയരങ്ങളിൽ നിന്നു താഴാേട്ടു നീങ്ങിയപ്പോഴാണ് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്. പിന്നീടു മുന്നാട്ടു കുതിച്ച സൂചികകൾ ബാങ്ക് ഓഹരികളുടെ താഴ്ചയെ തുടർന്ന് പിന്നോട്ടടിച്ചു.
ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഗാർഹികോപകരണങ്ങളുടെ വില കൂട്ടാൻ കമ്പനികൾ ആലോചിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോഹങ്ങളുടെയും ഇലക്ട്രോണിക് ഘടകങ്ങളുടെയും വില കൂടിയതും കപ്പൽ-ലോറി നിരക്കുകൾ വർധിച്ചതും വില വർധനയെ അനിവാര്യമാക്കുന്നു എന്നാണു റിപ്പോർട്ട്. ഏഴു മുതൽ 20 വരെ ശതമാനം വിലവർധന പുതുവർഷത്തിൽ പ്രതീക്ഷിക്കാം.
രാജ്യത്ത് ഇന്ധന വിലയിലെ വർധന രണ്ടാഴ്ചയ്ക്കു ശേഷവും തുടരുന്നു. ക്രൂഡ് ഓയിൽ വില ഉയരുന്നതിനാൽ ഇന്ധന വില ഇനിയും കൂടും. രാജ്യത്തു ചില്ലറ വിലക്കയറ്റം വർധിക്കാൻ പെട്രോൾ, ഡീസൽ വില വർധന കാരണമാകും.
ഡോളറിന ചെറിയ താഴ്ച. രാവിലെ അഞ്ചു പൈസ താണ് 73.74 രൂപയിലാണു ഡോളർ.
Read DhanamOnline in English
Subscribe to Dhanam Magazine