Markets

എം സി എക്‌സില്‍ പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ആരംഭിച്ചു

അവധി വ്യാപാരം ആരംഭിച്ചത് റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഗുണകരമാകും

Dhanam News Desk

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എം സി എക്‌സ്) പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ഇന്നുമുതല്‍ ആരംഭിച്ചു. അവധി വ്യാപാരം ആരംഭിച്ചത് റബ്ബര്‍ കര്‍ഷകര്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍. ഇറക്കുമതിക്കാര്‍, ടയര്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് വളരെയധികം ഗുണകരമാകും. കേരളത്തിനും ഇത് വലിയ നേട്ടമാണ്. രാജ്യത്ത് ഏറ്റവും അധികം റബ്ബര്‍ ഉത്പാദനം നടക്കുന്നത് കേരളത്തിലാണ്.

2021 ജനുവരി മുതല്‍ ഏപ്രില്‍ മാസം വരെയുള്ള റബ്ബര്‍ അവധി വ്യാപാര കരാര്‍ നിലവില്‍ എം സി എക്‌സില്‍ ലഭ്യമാണ്. റിബ്ബ്ഡ് സ്‌മോക്ക്ഡ് ഷീറ്റ് 4 ( ആര്‍ എസ് എസ് 4 ) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബ്ബറിന്റെ വില്‍പനയാണ് നടക്കുക. മിനിമം ലോട്ട് സൈസ് ഒരു മെട്രിക് ടണ്ണാണ്. ഓരോ മാസത്തിന്റെയും അവസാനത്തെ പ്രവൃത്തി ദിനത്തില്‍ അവധി വ്യാപാര കരാറിന്റെ സെറ്റില്‍മെന്റ് നടക്കും. 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകള്‍ക്കാണ് വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രം.

റബ്ബറിന്റെ ആഗോള വിലയും അതിലെ ചാഞ്ചാട്ടങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോള്‍ എം സി എക്‌സ് വഴിയുള്ള അവധി വ്യാപാരത്തിലൂടെ റബ്ബര്‍ വ്യാപാര മേഖലയ്ക്ക് വില നിയന്ത്രിക്കുന്നതിലും മറ്റും കാര്യക്ഷമമായ ഇടപെടലുകള്‍ സാധ്യമാകുമെന്ന് എം സി എക്‌സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി. എസ് .റെഡ്ഡി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT