Image courtesy: Canva
Markets

വിപണിയിലെ യുദ്ധഭീതി; നിക്ഷേപകർ നേരിടാൻ പോകുന്ന 7 വലിയ വെല്ലുവിളികൾ വ്യക്തമാക്കി മോർഗൻ സ്റ്റാൻലി

പണപ്പെരുപ്പം ഉയർന്നാൽ പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് മടിച്ചേക്കാം, ഇത് സാമ്പത്തിക വളർച്ചയെ ബാധിക്കും

Dhanam News Desk

പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം ആഗോള വിപണികളിലും പണപ്പെരുപ്പത്തിലും സാമ്പത്തിക വളർച്ചയിലും വലിയ സ്വാധീനം ചെലുത്തുമെന്ന റിപ്പോർട്ടുമായി പ്രമുഖ ആഗോള നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലി. നിക്ഷേപകർ പ്രത്യേകം നിരീക്ഷിക്കേണ്ട ഏഴ് പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്.

പ്രധാന അപകടസാധ്യതകള്‍

യുദ്ധത്തിന്റെ ദൈർഘ്യം: സംഘർഷം എത്രനാൾ നീണ്ടുനിൽക്കും എന്നത് ഏറ്റവും നിർണായകമാണ്. ആഴ്ചകളോളം നീളുന്ന യുദ്ധം എണ്ണവില വർദ്ധിപ്പിക്കുകയും വിപണിയിൽ വലിയ അസ്ഥിരതയുണ്ടാക്കുകയും ചെയ്യും.

ഹോർമുസ് കടലിടുക്ക് (Strait of Hormuz): ആഗോള എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന തടസങ്ങൾ ഊർജ വില കുതിച്ചുയരാൻ കാരണമാകും.

എണ്ണവിലയും പണപ്പെരുപ്പവും: എണ്ണവിലയിൽ ഉണ്ടാകുന്ന ഓരോ 10% വർദ്ധനവും യുഎസിലെ പണപ്പെരുപ്പത്തെ മൂന്ന് മാസത്തിനുള്ളിൽ 0.35 ശതമാനം ഉയർത്താം.

ഉപഭോഗത്തിലെ ഇടിവ്: ഉയർന്ന ഇന്ധനച്ചെലവ് കാരണം എണ്ണവില വർദ്ധിച്ച് രണ്ട്-മൂന്ന് മാസത്തിന് ശേഷം സാധാരണക്കാരുടെ ഉപഭോഗം കുറഞ്ഞു തുടങ്ങും.

യുഎസ് രാഷ്ട്രീയം: ജീവിതച്ചെലവ് വർദ്ധിക്കുന്നത് വരാനിരിക്കുന്ന യുഎസ് മിഡ്‌-ടേം തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായി മാറും.

ഫെഡറൽ റിസർവ് വെല്ലുവിളികൾ: പണപ്പെരുപ്പം ഉയർന്നാൽ പലിശ നിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവ് മടിച്ചേക്കാം. ഇത് സാമ്പത്തിക വളർച്ചയെ ബാധിക്കും.

പ്രതിരോധ ചെലവ്: പ്രതിരോധ ബജറ്റിൽ വരാനിരിക്കുന്ന വർദ്ധനവ് (1.5 ട്രില്യൺ ഡോളർ) സാമ്പത്തിക കമ്മി വർദ്ധിപ്പിക്കാനും ബോണ്ട് യീൽഡ് ഉയർത്താനും കാരണമാകും.

ഭൗമരാഷ്ട്രീയ റിസ്ക് വിപണിയുടെ സ്ഥിരമായ സവിശേഷതയായി (Structural feature) മാറിക്കഴിഞ്ഞുവെന്ന് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നു. ചരിത്രപരമായി യുദ്ധകാലങ്ങളിൽ ഓഹരി വിപണികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ പ്രതിരോധം, എയ്‌റോസ്‌പേസ്, സുരക്ഷ, ഇൻഡസ്ട്രിയൽ സപ്ലൈ ചെയിൻ തുടങ്ങിയ മേഖലകളാകും ദീർഘകാല വളർച്ച നേടുക.

Morgan Stanley warns investors about seven key risks to global markets from the US–Israel–Iran conflict, including oil prices, inflation, and interest rate pressures.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT