Markets

മുഹൂര്‍ത്ത വ്യാപാരം നാളെ

Dhanam News Desk

ഓപരിവിപണില്‍ ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരം നാളെ (ഞായര്‍) വൈകിട്ട് നടക്കും. ബിഎസ്ഇയിലും എന്‍എസ്ഇയിലും 6.15 മുതല്‍ 7.15 വരെ ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുക. ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ബോണ്ട് ടേഡിങ് സമയം വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയയും.

ഹിന്ദു കലണ്ടര്‍ പ്രകാരം ദീപാവലിക്കാണ് പുതിയ വര്‍ഷം ആരംഭിക്കുന്നത്. ഇന്ത്യയില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വിളക്കുകളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍   പ്രത്യേക ട്രേഡിംഗ് സെഷന്‍ നടത്തിവരുന്നു. വിക്രം സംവത് എന്ന പരമ്പരാഗത ഹിന്ദു വര്‍ഷത്തിന്റെ തുടക്കമായും ഇതിനെ കാണാറുണ്ട്. മുഹൂര്‍ത്ത വ്യാപാര സമയമായ 60 മിനിറ്റിനുള്ളില്‍ നടത്തുന്ന വ്യാപാരം നിക്ഷേപകര്‍ക്ക് സമൃദ്ധിയും സമ്പത്തും ഭാഗ്യവും നല്‍കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.കഴിഞ്ഞ 14 മുഹൂര്‍ത്ത ട്രേഡിംഗ് സെഷനുകളില്‍, ബിഎസ്ഇ സെന്‍സെക്‌സ് 11 തവണ ഉയര്‍ന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടായിട്ടും ഇന്ത്യന്‍ ഓഹരി വിപണിയില്‍ അരനൂറ്റാണ്ടിലേറെയായി മുഹൂര്‍ത്ത വ്യാപാരത്തിനു മാറ്റമില്ല. ജ്യോതിഷപരമായ ശുഭ സമയം മുന്‍കൂട്ടി നിര്‍ണ്ണയിച്ചാണ് വൈകുന്നേരം 6.15 നും 7.15 നും ഇടയില്‍ മുഹൂര്‍ത്ത വ്യാപാരം നടത്തുന്നത്. മുഹൂര്‍ത്ത ട്രേഡിംഗിനിടെയുള്ള ട്രേഡുകളുടെ സെറ്റില്‍മെന്റ് അപ്പോള്‍ പ്രത്യേകമായി നടത്തുന്നില്ല. ഇത് അടുത്ത ട്രേഡിംഗ് സെഷന്റെ സെറ്റില്‍മെന്റിലാകും നടത്തുക. 28 ന് ഓഹരി വിപണിക്ക് അവധിയായതിനാല്‍ 29 ലെ ട്രേഡുകള്‍ക്കൊപ്പം ഈ ട്രേഡുകളുടെ സെറ്റില്‍മെന്റും നടക്കും. മുഹൂര്‍ത്ത ട്രേഡിംഗിനിടെ വാങ്ങിയ ഓഹരികള്‍ 29 നു വില്‍ക്കാന്‍ കഴിയില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT