Markets

മുത്തൂറ്റ് ഫിനാന്‍സ് 26 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25ന് പേരുള്ളവര്‍ക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക

Dhanam News Desk

രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഉടമകള്‍ക്ക് 2024-25 വര്‍ഷത്തേക്ക് 26 ശതമാനം ഇടക്കാല ലാഭവിഹിതം നല്‍കാന്‍ അനുമതി നല്‍കി. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25ന് പേരുള്ളവര്‍ക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക. പ്രഖ്യാപനം നടത്തി 30 ദിവസത്തിനകം സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഈ ഇടക്കാല ലാഭവിഹിതം നല്‍കും. 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. അന്നു മുതല്‍ ഇതുവരെ പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണ് നല്‍കിയിട്ടുള്ളത്.

കമ്പനിയുടെ ശക്തമായ പ്രകടനവും എല്ലാ ഓഹരി ഉടമകള്‍ക്കും ദീര്‍ഘകാല മൂല്യം നല്‍കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സാമ്പത്തികമായ മികച്ച പ്രകടനവും ഓഹരി ഉടമകള്‍ക്കുള്ള തുടര്‍ച്ചയായ വരുമാനവും തങ്ങള്‍ എന്നും മുന്‍ഗണനയോടെ കാണാറുണ്ട്.

ശക്തമായ ബിസിനസ് മാതൃകയ്ക്കും അച്ചടക്കത്തോടെയുള്ള റിസ്‌ക്ക് മാനേജുമെന്റിനും ഉപഭോക്തൃ കേന്ദ്രീകൃതമായ പുതുമകള്‍ കണ്ടെത്തലിനും ഉള്ള സാക്ഷ്യപത്രമാണ് ഈ ലാഭവിഹിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ 4,423 കോടി രൂപ വരുമാനവും 1,363 കോടി രൂപ ലാഭവും നേടാന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചിരുന്നു.

Muthoot Finance declares 26% interim dividend for 2024–25, reflecting strong financial performance and shareholder commitment

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT