പ്രതീകാത്മക ചിത്രം Image Source: Canva
Markets

എന്താണ് ഇങ്ങനെ ഒഴിവാക്കാൻ കാരണം? കഴിഞ്ഞ ഒരു വർഷമായി മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായി വിൽക്കുന്ന 66 ഓഹരികൾ

മ്യൂച്വൽ ഫണ്ടുകൾ തുടർച്ചയായി വിഹിതം കുറച്ച 66 ഓഹരികളുടെ പട്ടിക; ഉയർന്ന വാല്യൂവേഷൻ, മൺസൂൺ ആശങ്ക, ക്രൂഡ് വിലക്കയറ്റം, ലാഭമെടുക്കൽ എന്നിവയാണ് പ്രധാന കാരണങ്ങൾ എന്ന് അനലിസ്റ്റുകൾ

Dhanam News Desk

66 ലിസ്റ്റഡ് കമ്പനികളിലെ ഓഹരി വിഹിതം മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ നാല് സാമ്പത്തിക പാദങ്ങളിലും തുടർച്ചയായി കുറച്ചിട്ടുണ്ട്. ഉയർന്ന വാല്യൂവേഷൻ, മൺസൂൺ മഴക്കുറവിലെ ആശങ്ക, ക്രൂഡ് ഓയിൽ വിലക്കയറ്റം, ലാഭമെടുക്കൽ എന്നിവയാണ് പ്രധാന കാരണങ്ങൾ എന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ഇത് വലിയ തകർച്ചയുടെ സൂചനയല്ല, നിക്ഷേപ പുനഃക്രമീകരണമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ ഓഹരി വിപണിയിലെ പ്രധാന സ്ഥാപന നിക്ഷേപകരിലൊന്നാണ് (Institutional investors) അസറ്റ് മാനേജ്മെന്റ് കമ്പനികൾ അഥവാ മ്യൂച്വൽ ഫണ്ട് ഹൗസുകൾ. വളരെ ശാസ്ത്രീയവും പ്രൊഷണലുമായ നിക്ഷേപ തന്ത്രങ്ങളും സെക്ടറിനേയും കമ്പനിയേയും കുറിച്ച് വിശദവും ആഴത്തിലും പഠനം നടത്തിയശേഷം നിക്ഷേപ സംബന്ധമായ തീരുമാനങ്ങൾ പൊതുവിൽ എടുക്കാറുള്ളത്. അതിനാൽ ഒരു കമ്പനിയിൽ മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ ഓഹരി പങ്കാളിത്തം സംബന്ധിച്ച ഏറ്റക്കുറച്ചിലുകളിൽ നിന്നും സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകർക്കും ചില സൂചനകൾ ഒക്കെ വായിച്ചെടുക്കാനാകും.

അതേസമയം മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ നാല് സാമ്പത്തിക പാ​ദങ്ങളിലും തുടർച്ചയായി ഓഹരി വിഹിതം താഴ്ത്തിയ 60-ലധികം ലി​സ്റ്റഡ് കമ്പനികളുണ്ട്. എൽ.ഐ.സി, എൻ.ടി.പി.സി, ഗ്രാസിം ഇൻഡസ്ട്രീസ്, എൽ.ടി.എം തുടങ്ങിയ മുൻനിര ലാർക് ക്യാപ് കമ്പനികളിലും കമ്മിൻസ് ഇന്ത്യ, ആർ.ഇ.സി, ജി.ഇ വെർനോവ, എം&എം ഫിനാൻസ്, ​സ്റ്റാർ ​ഹെൽത്ത് തുടങ്ങിയ മിഡ് ക്യാപ് കമ്പനികളിലും സ്റ്റാൻഡേർഡ്ലൈഫ് സ്റ്റൈൽസ്, നുവോകോ വി​സ്റ്റാസ്, സീ എന്റർടെയ്ൻമെന്റ്, സ്പൈസ് ജെറ്റ് തുടങ്ങിയ സ്മോൾ ക്യാപ് കമ്പനികളും ഒക്കെ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

എന്താണ് കാരണം?

വാല്യൂവേഷൻ ഉയർന്നുനിൽക്കുന്നതും, മൺസൂൺ മഴക്കുറവ് കാരണമുള്ള പ്രതിസന്ധി മുൻനിർത്തിയും ക്രൂഡ് ഓയിൽ വിലക്കയറ്റം എന്നിവയാണ് മ്യൂച്വൽ ഫണ്ടുകളുടെ ഈ പിന്മാറ്റത്തിന് കാരണമായി അനലി​സ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ സമീപകാലത്ത് മികച്ച മുന്നേറ്റം രേഖപ്പെടുത്തിയ ചില ഓഹരികളിൽ നിന്നും ലാഭമെടുത്തതിന്റെ ഫലമായും ഓഹരി വിഹിതം താഴ്ന്നിട്ടുണ്ട്. ചുരുക്കത്തിൽ ഓഹരികളിലെ ഈ മാറ്റം വലിയൊരു തകർച്ചയുടെ ലക്ഷണമായല്ല, മറിച്ച് മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപത്തിന്റെ വിവേകപൂർണമായ പുനഃക്രമീകരണമായാണ് അനലി​സ്റ്റുകൾ ഇതിനെ വിലയിരുത്തപ്പെടുന്നത്.

ഓഹരി, 4 പാദങ്ങളിലുമായി ഓഹരി വിഹിതത്തിലുണ്ടായ കുറവ്

  • ​സ്റ്റാൻലി ലൈഫ്​സ്റ്റൈൽസ്: -10.18%

  • ശിവാലിക് ബൈമെറ്റൽ: -9.75%

  • ജി.ഇ വെർണോവ: -8.83%

  • ടീംലീസ് സർവീസസ്: -8.00%

  • അപ്പോളോ പൈപ്പ്സ്: -7.74%

  • ഡീ ഡെവലപ്മെന്റ് എൻജിനീയറിം​ഗ്: -7.50%

  • സീ എന്റർടെയ്ൻമെന്റ്: -7.31%

  • കെ.എൻ.ആർ കൺസ്ട്രക്ഷൻസ്: -6.99%

  • എസ്.ടി.എൽ നെറ്റ്‍വർക്ക്സ്: -6.91%

  • ജെ.എൻ.കെ ഇന്ത്യ: -6.49%

  • ​ഗേറ്റ്‍വേ ഡിസ്ട്രിപാർക്ക്സ്: -4.92%

  • റൂട്ട് മൊബൈൽ: -4.85%

  • വീൽസ് ഇന്ത്യ: -4.38%

  • ​ഗ്രീൻലം ഇൻഡസ്ട്രീസ്: -4.25%

  • കമ്മിൻസ് ഇന്ത്യ: -4.23%

  • ​സ്റ്റാർ ഹെൽത്ത്: -4.09%

  • എസ്.പി അപ്പാരൽസ്: -4.03%

  • രാംകോ സി​സ്റ്റംസ്: -4.03%

  • റിഷഭ് ഇൻസ്ട്രുമെന്റ്സ്: -4.02%

  • ഹാപ്പിയ​സ്റ്റ് മൈൻഡ്സ്: -3.89%

  • ലക്ഷ്മി ഡെന്റൽ: -3.78%

  • ആർ.കെ സ്വാമി: -3.78%

  • യൂണികോമേഴ്സ് ഇ-സൊലൂഷൻസ്: -3.75%

  • അഡ്വാൻസ്ഡ് എൻസൈം: -3.64%

  • റെലി​ഗേർ എന്റർപ്രൈസസ്: -2.94%

  • ബാസാർ ​സ്റ്റൈൽ റീട്ടെയിൽ: -2.88%

  • വി.എസ്.ടി ടില്ലേഴ്സ്: -2.85%

  • ഏജീസ് ലോജി​സ്റ്റിക്സ്: -2.68%

  • വർധമാൻ ടെക്​സ്റ്റൈൽസ്: -2.66%

  • സാ​ഗ്ൾ പ്രീപെയ്ഡ് ഓഷ്യൻ: -2.59%

  • റെയ്മണ്ട് ലൈഫ്​സ്റ്റൈൽ: -2.56%

  • മഹീന്ദ്ര ഹോളിഡേയ്സ്: -2.42%

  • തത്വ ചിന്തൻ ഫാർമ: -2.28%

  • ത്രിവേണി എൻജിനീയറിം​ഗ്: -2.16%

  • സനോഫി ഇന്ത്യ: -2.09%

  • എയ്റോഫ്ലെക്സ് ഇൻഡസ്ട്രീസ്: -2.05%

  • ​ഗോദാവരി ബയോറിഫൈനറീസ്: -2.05%

  • സുല വൈൻയാർഡ്സ്: -1.96%

  • ട്രാൻസ്റെയിൽ ലൈറ്റിം​ഗ്: -1.75%

  • ടിന്ന റബ്ബർ: -1.73%

  • എൻ.ടി.പി.സി: -1.72%

  • എം&എം ഫിനാൻഷ്യൽ: -1.70%

  • യൂനോ മിൻഡ: -1.69%

  • പ്രോക്ടർ & ​ഗാംബിൾ ഹെൽത്ത്: -1.60%

  • സ്പൈസ് ജെറ്റ്: -1.54%

  • നുവോകോ വി​സ്റ്റാസ്: -1.54%

  • മിശ്ര ധാതു നി​ഗം: -1.43%

  • അനന്ത് രാജ്: -1.42%

  • ഇൻഡോകോ റെമഡീസ്: -1.39%

  • നീൽകമൽ: -1.39%

  • സി.ഐ.ഇ ഓട്ടോമോട്ടീവ്: -1.26%

  • എൽ.ടി.എം: -1.26%

  • എച്ച്.ജി ഇൻഫ്രാ: -1.22%

  • ആർ.ഇ.സി: -1.15%

  • ക്യാമ്പസ് ആക്ടീവ്‍വെയർ: -0.99%

  • യൂകെൻ ഇന്ത്യ: -0.93%

  • ടി.വി.എസ് ഹോൾഡിം​ഗ്സ്: -0.88%

  • ടെക്സ്മാകോ റെയിൽ: -0.78%

  • ​ഗ്രീൻപ്ലൈ ഇൻഡസ്ട്രീസ്: -0.76%

  • ​ഗ്രാസിം ഇൻഡസ്ട്രീസ്: -0.68%

  • ഭാരത് രാസായൻ: -0.66%

  • സുബ്രോസ്: -0.61%

  • എൻ.എൽ.സി ഇന്ത്യ: -0.44%

  • റിലാക്സോ ഫുട്‍വെയേഴ്സ്: -0.40%

  • എൽ.ഐ.സി: -0.40%

  • എംബസി ഡെവലപ്മെന്റ്സ്: -0.40%

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT