Image by Canva 
Markets

സാധാരണ കാലവര്‍ഷം എഫ്.എം.സി.ജി കമ്പനികള്‍ക്ക് നേട്ടമാകാം, ഈ ഓഹരി മുന്നേറുമോ?

പ്രീമിയം ഉത്പന്നങ്ങളില്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു, ബൂസ്റ്റ്, ഹോര്‍ലിക്‌സ് വില്‍പ്പനയില്‍ വര്‍ധന

Dhanam News Desk

അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങളുടെ (എഫ്.എം.സി.ജി) വിപണിയില്‍ കരുത്ത് തെളിയിച്ച കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍. 2024-25ല്‍ സാധാരണ കാലാവര്‍ഷമായിരുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം എഫ്.എം.സി.ജി മേഖലക്ക് ഉണര്‍വ് നല്‍കാന്‍ സാധ്യത ഉണ്ട്.

1.കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പന ഉയർന്നതും ഉത്പന്നങ്ങളുടെ വില കുറഞ്ഞതും കമ്പനിയുടെ പ്രവര്‍ത്തന ഫലത്തില്‍ പ്രതിഫലിച്ചു. സൗന്ദര്യ വ്യക്തി പരിചരണം (Beauty & Personal Care), ഭക്ഷ്യ റിഫ്രഷ്‌മെന്റ് ബിസിനസില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ പ്രീമിയം ഉത്പന്നങ്ങളില്‍ മുന്നേറ്റം ഉണ്ടായി.

2. ഹോര്‍ലിക്‌സ്, ബൂസ്റ്റ് എന്നിവയില്‍ ഉയര്‍ന്ന ഒറ്റ അക്ക വളര്‍ച്ച നാലാം പാദത്തില്‍ നേടാന്‍ സാധിച്ചു.

3. നാലാം പാദത്തിൽ മൊത്തം മാര്‍ജിന്‍ 3.2 ശതമാനം വര്‍ധിച്ച് 52.3 ശതമാനമായി. അതില്‍ 2 ശതമാനം പരസ്യങ്ങള്‍ക്കും പ്രചാരണത്തിനും വിനിയോഗിച്ചു.

4. ഹോം കെയര്‍ വിഭാഗത്തില്‍ വരുമാന വളര്‍ച്ച 1.3 ശതമാനം, മാര്‍ജിന്‍ 0.40 ശതമാനം ഉയര്‍ന്ന് 19.5 ശതമാനമായി എന്നാല്‍ വ്യക്തി പരിചരണ വിഭാഗത്തില്‍ മാര്‍ജിന്‍ 0.80 ശതമാനം കുറഞ്ഞ് 25.2 ശതമാനമായി. ഭഷ്യ, റിഫ്രഷ്‌മെന്റ് വിഭാഗത്തില്‍ മാര്‍ജിന്‍ 1 ശതമാനം വര്‍ധിച്ചു 18 ശതമാനമായി.

5. 2024-25ല്‍ സാധാരണ കാലവര്‍ഷം ലഭിച്ചാല്‍ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഡിമാന്‍ഡ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരതയും ഉത്പന്നങ്ങളുടെ വിലയില്‍ നേരിയ വര്‍ധനയും പ്രതീക്ഷിക്കുന്നു.

6. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള മാര്‍ജിന്‍ (EBITDA മാര്‍ജിന്‍) മെച്ചപ്പെടുമെന്ന് കരുതുന്നു. 23-24 ശതമാനം വരെ ലഭിക്കാന്‍ സാധ്യത ഉണ്ട്. വില്‍പ്പന മാന്ദ്യം മറികടന്ന് വിവിധ വിഭാഗങ്ങളില്‍ മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് കരുതാം. സൗന്ദര്യ വ്യക്തി പരിചരണ വിഭാഗത്തിലും, ഭക്ഷ്യ -റിഫ്രഷ്‌മെന്റ് വിഭാഗത്തിലും വളര്‍ച്ചാ മുരടിപ്പ് മാറി മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 2900 രൂപ

നിലവില്‍ വില 2236.15 രൂപ.

Stock Recommendation by Motilal Oswal Investment Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT