Image by Canva 
Markets

എന്‍.എസ്.ഡി.എല്‍ ലിസ്റ്റിംഗ് 10% നേട്ടത്തില്‍, വിപണിമൂല്യം ₹18,000 കടന്നു, വ്യാപാരം തുടങ്ങിയ ശേഷം ഓഹരി 3% ഉയര്‍ന്നു

മൊത്തം 41 മടങ്ങാണ് ഐ.പി.ഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ ഡെപ്പോസിറ്ററി ആയ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (National Securities Depository Ltd/NSDL) ഓഹരികള്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയേക്കാള്‍ 10 ശതമാനം ഉയര്‍ന്നായിരുന്നു ബി.എസ്.ഇയില്‍ ലിസ്റ്റിംഗ്. ഓഹരിയുടെ ഇഷ്യു വില 800 രൂപയായിരുന്നു. ലിസ്റ്റ് ചെയ്തതാകട്ടെ 80 രൂപ നേട്ടത്തോടെ 880 രൂപയില്‍. വ്യാപാരം തുടങ്ങിയതിനു ശേഷം ഓഹരി വില 3.2 ശതമാനം ഉയര്‍ന്ന് 908.4 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം (market capitalisation) 18,000 കോടിയും കടന്നു.

ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ (grey market premium/GMP) ) ഇഷ്യു വിലയേക്കാള്‍ 15 ശതമാനത്തോളം ഉയര്‍ന്നായിരുന്നു ഓഹരിയുടെ വ്യാപാരം. അതുമായി നോക്കുമ്പോള്‍ അഞ്ച് ശതമാനത്തോളം വ്യത്യാസം മാത്രമാണ് ഉണ്ടായിരിക്കുന്നത്.

ജൂലൈ 30 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ നടന്ന ഐ.പി.ഒയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മൊത്തം 41 മടങ്ങാണ് ഐ.പി.ഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.

ഐ.പി.ഒ വഴി 4,011 കോടി രൂപയാണ് എന്‍.എസ്.ഡി.എല്‍ സമാഹരിച്ചത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (offer for sale/OFS) മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുതിയ ഓഹരികള്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നില്ല.

ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുണ്ടായിരുന്ന 5.01 കോടി ഓഹരികളാണ് വിറ്റത്.

എന്‍.എസ്.ഡി.എല്ലിന്റെ മാര്‍ക്കറ്റ് പൊസിഷന്‍ നോക്കുമ്പോള്‍ ദീര്‍ഘകാലത്തില്‍ മികച്ച നേട്ടമാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT