Image : Canva and Freepik 
Markets

ഓഹരിവിപണിക്ക് അവധി, അടുത്ത മാസം രണ്ട് അവധി ദിനങ്ങള്‍

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അവധികള്‍ വരുന്നത് ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ്

Dhanam News Desk

മഹാശിവരാത്രി ആയതിനാല്‍ നാളെ (ഫെബ്രുവരി 26 ബുധന്‍) ഓഹരി വിപണിക്ക് അവധിയായിരിക്കും. വാരാന്ത്യങ്ങളല്ലാത്ത 2025ലെ ആദ്യ അവധിയാണ് ഇത്. എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും നാളെ വ്യാപാരം ഉണ്ടായിരിക്കുന്നതല്ല. മള്‍ട്ടി കമ്മോഡിറ്റി വിപണിയും മഹാശിവരാത്രി ദിനത്തില്‍ പ്രവര്‍ത്തിക്കില്ല.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അവധികള്‍ വരുന്നത് ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലാണ്. മൂന്നു ദിവസം വീതം. മാര്‍ച്ച്, ഓഗസ്റ്റ് മാസങ്ങളില്‍ രണ്ടും ഫെബ്രുവരി, മെയ്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഒരു ദിവസം വീതവും വിപണി തുറക്കില്ല.

അവധി ദിനങ്ങള്‍ -2025

മാര്‍ച്ച് 14 (വെള്ളിയാഴ്ച) - ഹോളി

മാര്‍ച്ച് 31 (തിങ്കളാഴ്ച) - റമദാന്‍

ഏപ്രില്‍ 10 (വ്യാഴാഴ്ച) - മഹാവീര്‍ ജയന്തി

ഏപ്രില്‍ 14 (തിങ്കളാഴ്ച) - അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 18 (വെള്ളിയാഴ്ച) - ദു:ഖവെള്ളി

മേയ് 1 (വ്യാഴാഴ്ച) - മഹാരാഷ്ട്ര ദിനം

ഓഗസ്റ്റ് 15 (വെളളിയാഴ്ച) - സ്വാതന്ത്ര്യദിനം

ഓഗസ്റ്റ് 27 (ബുധനാഴ്ച) - ഗണേഷ് ചതുര്‍ഥി

ഒക്ടോബര്‍ 2 (വ്യാഴാഴ്ച) - മഹാത്മ ഗാന്ധി ജയന്തി/ ദസറ

ഒക്ടോബര്‍ 21 (ചൊവ്വാഴ്ച) - ദീപാവലി ലക്ഷ്മി പൂജ

ഒക്ടോബര്‍ 22 (ബുധനാഴ്ച) - ദീപാവലി

നവംബര്‍ 5 (ബുധനാഴ്ച) - ഗുരു നാനാക്ക് ജയന്തി

ഡിസംബര്‍ 25 (വ്യാഴാഴ്ച) - ക്രിസ്തുമസ്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT