canva
Markets

ആഗോള വിപണിയിൽ ഇന്ത്യൻ കുതിപ്പ്! നാസ്ഡാക്കിനെ മറികടന്ന് എൻ.എസ്.ഇ; ലോകത്തിലെ അഞ്ചാമത്തെ വലിയ ലിസ്റ്റഡ് എക്സ്ചേഞ്ച് എന്ന നേട്ടം സ്വന്തമാക്കി

ലിസ്റ്റിംഗിന് ശേഷമുള്ള രണ്ടു മാസത്തിനുള്ളിൽ എക്സ്ചേഞ്ചിന്റെ വിപണി മൂല്യത്തിൽ ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ വർദ്ധന

Dhanam News Desk

വിപണി മൂല്യത്തിൽ (Market Capitalisation) ആഗോളതലത്തിൽ വലിയ കുതിച്ചുചാട്ടവുമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE). 59.3 ബില്യണ്‍ ഡോളർ (ഏകദേശം 5.5 ലക്ഷം കോടി രൂപ) വിപണി മൂല്യം കൈവരിച്ചുകൊണ്ട് എൻ.എസ്.ഇ, പ്രമുഖ അന്താരാഷ്ട്ര എക്സ്ചേഞ്ചുകളായ യു.എസിലെ നാസ്ഡാക്കിനെയും (Nasdaq) ഹോങ്കോംഗ് എക്സ്ചേഞ്ചിനെയും (HKEX) മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ ലിസ്റ്റഡ് എക്സ്ചേഞ്ച് ഓപ്പറേറ്ററായി മാറി. നാസ്ഡാക്കിന്റെയും ഹോങ്കോംഗ് എക്സ്ചേഞ്ചിന്റെയും വിപണി മൂല്യം 57.7 ശതകോടി ഡോളർ വീതമാണ്.

ഓഹരി മുന്നേറ്റത്തില്‍

സെപ്റ്റംബറിലെ ഐ.പി.ഒയ്ക്ക് (IPO) ശേഷം എൻ.എസ്.ഇയുടെ ഓഹരി വിലയിലുണ്ടായ ശക്തമായ മുന്നേറ്റമാണ് ഈ നേട്ടത്തിന് പിന്നിൽ. ഐ.പി.ഒ വിലയായ 1,785 രൂപയിൽ നിന്ന് 24.5 ശതമാനത്തിലധികം വർദ്ധിച്ച് ഓഹരി വില 2,222 രൂപ നിരക്കിലെത്തി. ലിസ്റ്റിംഗിന് ശേഷമുള്ള രണ്ടു മാസത്തിനുള്ളിൽ എക്സ്ചേഞ്ചിന്റെ വിപണി മൂല്യത്തിൽ ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ വർദ്ധനവാണുണ്ടായത്.

ആഗോള ലിസ്റ്റഡ് എക്സ്ചേഞ്ച് വിപണിയിൽ 109.6 ശതകോടി ഡോളർ മൂല്യവുമായി സി.എം.ഇ ഗ്രൂപ്പ് (CME Group) ഒന്നാം സ്ഥാനത്തും എൻ.വൈ.എസ്.ഇയുടെ (NYSE) മാതൃ കമ്പനിയായ ഇന്റർകോണ്ടിനന്റൽ എക്സ്ചേഞ്ച് (ICE) രണ്ടാം സ്ഥാനത്തുമാണ്. ഡോയ്ചേ ബോർസെ (Deutsche Boerse - $63.7B), ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പ് (LSEG - $60.1B) എന്നിവയ്ക്ക് തൊട്ടുപിന്നിലാണ് ഇപ്പോൾ എൻ.എസ്.ഇ സ്ഥാനം പിടിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT