നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ഡിസംബർ 8 മുതൽ ഇക്വിറ്റി ഡെറിവേറ്റീവ്‌സ് (ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് - F&O) വിഭാഗത്തിനായി പ്രീ-ഓപ്പൺ സെഷൻ അവതരിപ്പിക്കുന്നു. ഓഹരി വിപണിയിലെ ഈ പുതിയ സംവിധാനം F&O വിഭാഗത്തിലെ നിലവിലുള്ള മാസത്തെ ഫ്യൂച്ചറുകൾക്ക് (സിംഗിൾ സ്റ്റോക്കുകളിലെയും സൂചികകളിലെയും) ബാധകമാകും.
സമയം: ഈ പ്രീ-ഓപ്പൺ സെഷൻ കോള്‍ ഓക്‌ഷന്‍ (Call Auction) സംവിധാനം ഉപയോഗിച്ച് മൊത്തം 15 മിനിറ്റ് ദൈർഘ്യത്തിൽ നടത്തും. രാവിലെ 9 മുതൽ 9:15 വരെയായിരിക്കും ഇത്.
ഈ 15 മിനിറ്റ് സെഷൻ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു:
ഓർഡർ എൻട്രി കാലയളവ് (രാവിലെ 9 മുതല്‍ 9:08 വരെ): ഈ സമയത്ത് വ്യാപാരികൾക്ക് ഓർഡറുകൾ നൽകാനും, മാറ്റം വരുത്താനും, റദ്ദാക്കാനും കഴിയും. 7 മിനിറ്റിനും 8 മിനിറ്റിനുമുളളില്‍ കമ്പ്യൂട്ടര്‍ പ്രാപ്തമാക്കിയ റാന്‍ഡം ക്ലോഷർ (random closure) നടക്കും. സ്റ്റോപ്പ് ലോസ്, ഐഒസി (IOC) തുടങ്ങിയ പ്രത്യേക ടേം ഓർഡറുകൾ ഈ സമയത്ത് അനുവദനീയമല്ല.
ഓർഡർ മാച്ചിംഗ് & ട്രേഡ് കൺഫർമേഷൻ ( രാവിലെ 9:08 മുതല്‍ 9:12 വരെ): ഓർഡർ എൻട്രി കാലയളവ് പൂർത്തിയായ ഉടൻ തന്നെ ഓർഡർ മാച്ചിംഗ് ആരംഭിക്കും. ഒരു സന്തുലിത വിലയിൽ (single equilibrium price) കമ്പ്യൂട്ടര്‍ സിസ്റ്റം ഓർഡറുകൾക്ക് വില നിർണ്ണയിക്കുകയും അവ മാച്ച് ചെയ്യുകയും ചെയ്യും.
ബഫർ കാലയളവ് (രാവിലെ 9:12 മുതല്‍ 9:15 വരെ): ഈ സമയം പ്രീ-ഓപ്പൺ സെഷനിൽ നിന്ന് സാധാരണ തുടർച്ചയായ ട്രേഡിംഗ് സെഷനിലേക്കുള്ള മാറ്റത്തിനുള്ളതാണ്.
യോഗ്യതയുള്ള കോണ്‍ട്രാക്ടുകള്‍: നിലവിലെ മാസത്തെ ഫ്യൂച്ചറുകൾക്കാണ് ഇത് ബാധകം. നിലവിലെ മാസത്തെ എക്സ്പൈറിക്ക് മുൻപുള്ള അവസാന അഞ്ച് ട്രേഡിംഗ് ദിവസങ്ങളിൽ, അടുത്ത മാസത്തെ ഫ്യൂച്ചർ കരാറുകളിലേക്കും ഈ സെഷൻ വ്യാപിപ്പിക്കും.
ബാധകമല്ലാത്തവ: വിദൂര മാസത്തെ (M3) എക്സ്പൈറി കോണ്‍ട്രാക്ടുകൾ, സ്പ്രെഡ്, ഓപ്ഷൻ കരാറുകൾ എന്നിവയ്ക്ക് ഈ പ്രീ-ഓപ്പൺ സെഷൻ ബാധകമായിരിക്കില്ല.
ഓർഡറുകൾ സ്വീകരിക്കുന്നതിനുമുമ്പ് ആവശ്യമായ മാർജിനുകൾ അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഈ പുതിയ സെഷൻ, സാധാരണ ട്രേഡിംഗ് ആരംഭിക്കുന്നതിനുമുമ്പ് F&O മാർക്കറ്റിൽ വിലകൾ കണ്ടെത്താനും സ്ഥിരത നൽകാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
NSE to introduce pre-open session for F&O market from December 8 to enhance price discovery and stability.
Read DhanamOnline in English
Subscribe to Dhanam Magazine