Markets

ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 6.5 കോടി രൂപ സമ്മാനിച്ച ഓഹരി ഇതാണ് !

ക്ഷമയോടെ കാത്തിരുന്നാല്‍ ഓഹരിവിപണി മികച്ച നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് തെളിയിക്കുന്നു. 20 വര്‍ഷം കൊണ്ട് ഒന്നര രൂപയില്‍ നിന്നും 900 കടന്ന ഓഹരി 1000 രൂപ വരെ എത്തിയിരുന്നു.

Dhanam News Desk

ഓഹരി നിക്ഷേപകര്‍ പഠിക്കേണ്ട ആദ്യ പാഠം എന്തെന്ന് ചോദിച്ചാല്‍ ക്ഷമ എ്‌നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. അത് സത്യമാണെന്ന് മികച്ച നേട്ടം സമ്മാനിക്കുന്ന ഓഹരികളും തെളിയിക്കുന്നു. ഓഹരി നിക്ഷേപകര്‍ക്ക് 20 വര്‍ഷം കൊണ്ട് കോടികളുടെ നേട്ടം സമ്മാനിച്ച ഓഹരിയാണ് ആര്‍തി ഇന്‍ഡസ്ട്രീസിന്റേത് (Aarti Industries NSE 934.45 at 22 Nov 11.10 am ).

20 വര്‍ഷം മുമ്പ് ഒന്നര രൂപയായിരുന്നു ഈ കമ്പനിയുടെ ഓഹരിമൂല്യം. ഇന്നത് 972.20 രൂപയായി ഉയര്‍ന്നു. 2001 നവംബര്‍ 28 ന് ഈ കമ്പനിയുടെ ഓഹരികള്‍ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങി ഇത്രകാലവും കയ്യില്‍ വെച്ച നിക്ഷേപകന്‍ ഇന്ന് കോടീശ്വരന്‍ ആയിരിക്കും. ആ ഒരു ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 6.5 കോടി രൂപയായി മാറി.

1021 രൂപ വരെ ഉയര്‍ന്നിരുന്ന ഓഹരി വലിയ വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇക്കഴിഞ്ഞദിവസം വരെ 972.20ല്‍ നിന്ന ഓഹരിയാണ് തിങ്കളാഴ്ച 934 വരെ എത്തി നില്‍ക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ആറുമാസത്തിനിടെ 832 രൂപയില്‍ നിന്നാണ് ഓഹരിമൂല്യം ഇന്നത്തെ നിലയിലേക്ക് വര്‍ധിച്ചത്. അഞ്ചുവര്‍ഷം മുന്‍പ് ഓഹരി വില 181 രൂപയായിരുന്നുവെന്നതാണ് സത്യം.

നേട്ടം ദീര്‍ഘകാലത്തേത്

ഓഹരിവിലയുടെ ചാഞ്ചാട്ടമനുസരിച്ച് നോക്കിയാല്‍ ഇടക്കാല നേട്ടം വളരെ വലുതായി തോന്നില്ല എങ്കിലും ദീര്‍ഘകാലനേട്ടത്തില്‍ ഉയര്‍ച്ച പ്രകടമാണ്. അഞ്ചു വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് ഇന്നത്തെ റിട്ടേണ്‍ അനുസരിച്ച് 5.35 ലക്ഷം രൂപയോളം നിക്ഷേപം കാണും. 20 വര്‍ഷം മുന്‍പാണ് ഒരു ലക്ഷം രൂപയുടെ ആര്‍തി ഇന്‍ഡസ്ട്രീസ് ഓഹരികള്‍ വാങ്ങിയത് എങ്കില്‍ ആ നിക്ഷേപകനെ ഇന്നത്തെ ആസ്തി 6.5 കോടി രൂപയായി ഉയര്‍ന്നിരിക്കും.

എന്നാല്‍ ഒരു മാസം മുന്‍പ് ഈ കമ്പനിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ ഇന്നത്തെ മൂല്യം 95,000 രൂപ മാത്രമായിരിക്കും. ആറുമാസം മുന്‍പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് ഇന്നത്തെ മൂല്യ പ്രകാരം 1.16 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരിക്കും. ഒരു വര്‍ഷം മുന്‍പാണ് ഇത്രയും തുക നിക്ഷേപിച്ചിരുന്നതെങ്കില്‍ അത് 1.71 ലക്ഷം രൂപയായി ഉയര്‍ന്നു കാണും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT