chatgpt 
Markets

ഇന്ത്യന്‍ നീക്കത്തില്‍ കൂപ്പുകുത്തി പാക്കിസ്ഥാന്‍ ഓഹരി വിപണി; നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം

രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ബെഞ്ച്മാര്‍ക്ക് സൂചികയായ കെ.എസ്.ഇ100 വലിയ തകര്‍ച്ചയാണ് നേരിട്ടത്

Dhanam News Desk

പഹല്‍ഗാം തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ പാക്കിസ്ഥാന്‍ ഓഹരി വിപണി ആടിയുലയുന്നു. വിപണിയില്‍ കനത്ത നഷ്ടത്തിനൊപ്പം പാക്കിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (Pakistan Stock Exchange-PSX) വെബ്‌സൈറ്റ് പോലും പ്രവര്‍ത്തനരഹിതമായി.

രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ബെഞ്ച്മാര്‍ക്ക് സൂചികയായ കെ.എസ്.ഇ100 വലിയ തകര്‍ച്ചയാണ് നേരിട്ടത്. 2,485.80 പോയിന്റ് അഥവാ 2.12 ശതമാനമാണ് ഇടിവ് നേരിട്ടത്. ഇന്ത്യന്‍ ഭാഗത്തു നിന്ന് കര്‍ശന നടപടികളുണ്ടാകുമെന്ന് ഉറപ്പായതാണ് പാക് ഓഹരി വിപണിക്ക് ആഘാതമായത്. പാക്കിസ്ഥാനിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം തടയുകയും സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറുകയും ചെയ്യുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അടിക്കടി തിരിച്ചടി

പാക്കിസ്ഥാന്‍ ഓഹരി വിപണി വലിയ തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാണയനിധി (International Monetary Fund-IMF) പാക്കിസ്ഥാന്റെ വളര്‍ച്ചാനിരക്ക് 2.6 ശതമാനമായി വെട്ടിക്കുറച്ചിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ച്ച പാക്കിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 1,200 പോയിന്റിലേറെ ഇടിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ പ്രഹരവും.

വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നില്ല

പാക്കിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റ് ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. വെബ്‌സൈറ്റ് മെയിന്റനന്‍സ് നടക്കുകയാണെന്നാണ് സൈറ്റ് തുറക്കുമ്പോള്‍ എഴുതി കാണിച്ചിരിക്കുന്നത്. ഹാക്കര്‍മാര്‍ ആക്രമണം നടത്തിയതാണെന്ന സൂചനയാണ് വരുന്നത്.

India's tough stance after the Pahalgam attack triggers major crash in Pakistan's Karachi stock market

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT