Markets

പാന്‍കാര്‍ഡ് ഇല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്ല! നിയമത്തെക്കുറിച്ച് നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍

മ്യൂച്വല്‍ ഫണ്ടുമായി പാന്‍കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതിയും വിശദാംശങ്ങളും

Dhanam News Desk

പാന്‍കാര്‍ഡുമായി അക്കൗണ്ട് ലിങ്ക് ചെയ്തില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കാനാകില്ല. നിക്ഷേപകര്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പോര്‍ട്ട്‌ഫോളിയോകളില്‍ നിക്ഷേപിക്കാന്‍ കഴിയില്ല എന്നാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

പുതിയ നിയമം അനുസരിക്കാത്തവര്‍ക്ക് ഇനി ട്രേഡ് ചെയ്യാന്‍ കഴിയില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത് അടുത്ത വര്‍ഷം മുതലായിരിക്കും പ്രാബല്യത്തില്‍ വരുക.

അറിയിപ്പനുസരിച്ച് പാന്‍കാര്‍ഡുമായി മ്യൂച്വല്‍ ഫണ്ടുകള്‍ ലിങ്ക് ചെയ്യേണ്ട അവസാനതീയതി മാര്‍ച്ച് 31, 2023 ആണ്. PAN exempt KYC reference number (PEKRN) ഇല്ലാത്ത മ്യൂച്വല്‍ഫണ്ട് അക്കൗണ്ടുകളെയാണ് നിർജീവമാക്കുക.

2019 സപ്റ്റംബര്‍ മുതല്‍ ഇത്തരം ഇടപാടുകളില്‍ നിന്നുള്ള റിഡംപ്ഷനുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. അത്തരം അക്കൗണ്ടുകളില്‍ നിന്നുള്ള ഉയര്‍ന്ന തുക റിഡംപ്ഷനുകളും പരിശോധിക്കും. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

റിപ്പോര്‍ട്ട് അനുസരിച്ച് ഒമ്പത് ദശലക്ഷത്തിലധികം  മ്യൂച്വല്‍ഫണ്ട് ഫോളിയോകള്‍ പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ല, ഈ ഫോളിയോകളില്‍ ഭൂരിഭാഗവും 11-12 വയസ്സിന് മേലെ കാലപ്പഴക്കം ഉള്ളവയാണ്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ പാന്‍ ലിങ്ക്ഡ് അക്കൗണ്ടുകള്‍ അല്ലാത്തവയ്ക്ക് പിടിവീഴും. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT