Markets

തീയേറ്ററുകള്‍ സജീവമായി, ലാഭത്തിലേക്ക് തിരിച്ചെത്തി പിവിആര്‍

ഒന്നാം പാദഫലം പുറത്തുവന്നതോടെ ഓഹരി വില ഉയര്‍ന്നു

Dhanam News Desk

മള്‍ട്ടിപ്ലക്‌സ് സിനിയ തീയേറ്റര്‍ ഓപറേറ്റര്‍മാരായ പിവിആര്‍ ലിമിറ്റഡ് (PVR Ltd) നടപ്പ് സാമ്പത്തിക വര്‍ഷത്തെ (Fy23) ഒന്നാം പാദത്തില്‍ 68.3 കോടിയുടെ ലാഭം. ഏപ്രില്‍-ജൂണ്‍ മാസം 1,000.4 കോടി രൂപയുടെ വരുമാനം ആണ് പിവിആര്‍ നേടിയത്.

മുന്‍പാദങ്ങളില്‍ നഷ്ടം രേഖപ്പെടുത്തിയ കമ്പനി, തീയേറ്ററുകള്‍ സജീവമായതോടെയാണ് ലാഭത്തിലേക്ക് തിരിച്ചെത്തിയത്. EBITDA മാര്‍ജിന്‍ 208 കോടിയായി ഉയര്‍ന്ന് 20.3%ല്‍ എത്തി. കോവിഡിന് മുമ്പ് 2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 44.2 കോടി രൂപയായിരുന്നു പിവിആറിന്റെ ലാഭം.

ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നതോടെ പിവിആറിന്‍ ഓഹരികള്‍ 3 ശതമനത്തോളം ഉയര്‍ന്ന് 1967.60 രൂപ വരെ ഉയര്‍ന്നിരുന്നു. 1,884 രൂപയ്ക്ക് വ്യാപാരം തുടങ്ങിയ ഓഹരികള്‍ ക്ലോസ് ചെയ്തത് 1914 രൂപയിലാണ്.

നടപ്പ് സാമ്പത്തിക വര്‍ഷം 125 സ്‌ക്രീനുകള്‍ കൂടി തുറക്കാനാണ് പിവിആര്‍ ലക്ഷ്യമിടുന്നത്. ആദ്യ പാദത്തില്‍ 14 സ്‌ക്രീനുകള്‍ ആണ് തുറന്നത്. ഈ വര്‍ഷം മാര്‍ച്ച് 27 ന് ടയര്‍ III, IV, V നഗരങ്ങള്‍ ലക്ഷ്യമിട്ട് പിവിആറും INOX Leisure-ഉം ലയനം പ്രഖ്യാപിച്ചിരുന്നു. pvr inox ltd എന്നാണ് പുതിയ കമ്പനി അറിയപ്പെടുന്നത്. ലയനത്തിന് ശേഷം ആരംഭിക്കുനന തീയറ്റരുകളെല്ലാം pvr inox ബ്രാന്‍ഡിലായിരിക്കും എന്ന് ഇരു കമ്പനികളും നേരത്തെ അറിയിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT