പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞു. ഇന്ന് (മാർച്ച് 2) വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ രൂപയുടെ മൂല്യം 25 പൈസ ഇടിഞ്ഞ് 91.23 ൽ എത്തുകയും, തുടർന്ന് ഇൻട്രാഡേയിൽ 91.43 വരെ താഴുകയുമായിരുന്നു. വെള്ളിയാഴ്ച രൂപ 90.98 ലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ സെഷനില്‍ നിന്ന് 45 പൈസയുടെ ഇടിവാണ് രൂപ രേഖപ്പെടുത്തിയത്.
വാരാന്ത്യത്തിൽ ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ ആക്രമണങ്ങളും, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും ആഗോള വിപണിയിൽ വലിയ ആശങ്കയുണ്ടാക്കി. ഇതിനെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിലേക്ക് കുതിച്ചുയർന്നു. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും (FII outflows) രൂപയ്ക്ക് മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചു.
ക്രൂഡ് ഓയിൽ ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്ത്യ ഈ സാഹചര്യത്തിൽ കൂടുതൽ ദുർബലമാണ്. ഇന്ത്യയുടെ പകുതിയോളം എണ്ണ ഇറക്കുമതിയും പത്തിലൊന്ന് കയറ്റുമതിയും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഉപരോധിക്കുമെന്ന ഇറാന്റെ ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. എണ്ണവില 90 ഡോളറിലേക്ക് ഉയർന്നാൽ രൂപയുടെ മൂല്യം 93 വരെ താഴാൻ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് (CAD) വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Indian rupee hits one-month low amid US-Iran tensions, rising crude oil prices, and FII outflows, with further depreciation risks ahead.
Read DhanamOnline in English
Subscribe to Dhanam Magazine